ആശ്വാസം, ഇന്നലെ പുതിയ കൊവിഡ് ബാധിതരില്ല

Saturday 13 June 2020 11:24 PM IST

കൊല്ലം: ജില്ലയക്ക് വലിയ അശ്വാസം സമ്മാനിച്ച് ഇന്നലെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. നിലവിൽ 95 കൊല്ലം സ്വദേശികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

തുടർച്ചയായ എല്ലാ ദിവസവും പുതിയ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നതിന് പിന്നാലെയാണ് ഇന്നലെ ആർക്കും രോഗബാധയില്ലാത്ത ദിനം കടന്നുവന്നത്. സാമൂഹിക വ്യാപനമുണ്ടോയെന്ന് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റ് പുരോഗമിക്കുകയാണ്. ഇതുവരെ പുറത്തുവന്ന റാപ്പിഡ് ടെസ്റ്റ് ഫലങ്ങളൊന്നും പോസിറ്റീവ് ആകാത്തതും ജില്ലയ്ക്ക് വലിയ ആശ്വാസമാണ്.