ഷൂട്ടിംഗ് പുനരാരംഭിക്കുന്നു; പ്രതീക്ഷയോടെ സിനിമാലോകം
തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടർന്ന് നിറുത്തിവച്ചിരുന്ന സിനിമാ ചിത്രീകരണം പുനരാരംഭിക്കുന്നു. ആദ്യഘട്ടമെന്നോണം
ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന ടി സുനാമി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ എറണാകുളത്ത് തുടങ്ങുകയാണ്.
അജുവർഗീസ്, ബാലുവർഗീസ്, മുകേഷ്, ഇന്നസെന്റ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ചിത്രീകരണ സംഘത്തിൽ അമ്പത് പേരിനകത്തേയുണ്ടാകൂ.
സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്യുന്ന ' മ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 25ന് നീലഗിരിയിൽ തുടങ്ങും.
ചിത്രീകരണ സംഘത്തിൽ അമ്പത് പേരിൽ കൂടാൻ പാടില്ലെന്നും, വാതിൽപ്പുറ ചിത്രീകരണം പാടില്ലെന്നും സർക്കാർ നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ മലയാളത്തിലെ വലിയ കാൻവാസിലുള്ള ചിത്രങ്ങളൊന്നും ഉടൻ ചിത്രീകരണം പുനഃരാരംഭിക്കാൻ സാദ്ധ്യതയില്ല. എങ്കിലും ഒരു ചിത്രം തുടങ്ങുന്നതും മറ്റൊരു ചിത്രം പുനരാരംഭിക്കുന്നതും മലയാള സിനിമയുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.