കൊവിഡ് ഭീതിയെ മറികടക്കാൻ മഞ്ചേരി
മഞ്ചേരി: കൊവിഡ് ആശങ്കകളെ അതിജീവിക്കുകയാണ് മഞ്ചേരി നഗരം.. കൊവിഡ് വൈറസ് വ്യാപനം ആശങ്കയാവുമ്പോള്‍ ജില്ലയിലെതന്നെ ഏറ്റവും വലിയ നിത്യചന്തകളിലൊന്നായ മഞ്ചേരി മാർക്കറ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമായാണ് മുന്നോട്ടുപോവുന്നത്. കൊവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിച്ച് അണുവിമുക്തമായാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരികളുടെ നേതൃത്വത്തിലുള്ള ഈ മുന്‍കരുതലിന് പൊലീസിന്റെ പിന്തുണയുമുണ്ട്. വിവിധയിടങ്ങളില്‍ നിന്ന് ലോഡുമായെത്തുന്ന ചരക്ക് വാഹനങ്ങള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കിയേ മാര്‍ക്കറ്റിനകത്തേക്ക് പ്രവേശിപ്പിക്കൂ. വ്യാപാരികളും തൊഴിലാളികളും വിശ്രമമില്ലാതെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ്. വ്യാപാരികളെയും തൊഴിലാളികളെയും ജനങ്ങളെയും വാഹന ഡ്രൈവര്‍മാരെയുമെല്ലാം കൊവിഡ് ഭീതിയിൽ നിന്ന് രക്ഷിക്കാൻ വിപുലമായ സംവിധാനങ്ങളാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
ജാഗ്രത ഇങ്ങനെ
തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കിയേ വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നുള്ളൂ.
സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഉപയോഗം എല്ലാവര്‍ക്കും നിര്‍ബന്ധമാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും അണുവിമുക്തമാക്കുന്നുണ്ട്.
മഞ്ചേരി പൊലീസിന്റെ സഹകരണത്തോടെയാണ് നിത്യമാർക്കറ്റിൽ ഇത്രയും വിപുലമായി ജാഗ്രത പ്രവർത്തനങ്ങൾ നടത്താനായത്.
നിത്യമാർക്കറ്റിലെ വ്യാപാരി