പിള്ളയും മകനും അപ്പക്കക്ഷണത്തിന് പിറകേയെന്ന് കൊടിക്കുന്നിൽ
Sunday 14 June 2020 2:42 AM IST
കോട്ടയം: ആർ.ബാലകൃഷ്ണപിള്ളയ്ക്കും മകൻ ഗണേഷ് കുമാറിനും എന്നും അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിറകേ നടന്ന പാരമ്പര്യമാണുള്ളതെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിള്ളയും മകനും ഇന്ന് പറയുന്നതല്ല നാളെ പറയുന്നതും ചെയ്യുന്നതും. നിൽക്കുന്ന മുന്നണിയിൽ നിന്ന് ചാടാൻ മടിയില്ലാത്തവരായതിനാൽ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ വരുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.