ചാത്തന്നൂരിലും തിരൂരിലും ഫോറൻസിക് ലാബ്

Sunday 14 June 2020 1:37 AM IST

തിരുവനന്തപുരം: കൊല്ലത്തെ ചാത്തന്നൂരിലും മലപ്പുറത്തെ തിരൂരിലും ഫോറൻസിക് സയൻസ് ലബോറട്ടറികൾ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നവിടങ്ങളിലാണ് നിലവിൽ ലാബുകളുള്ളത്. ലാബുകളിൽ പതിനഞ്ചിലേറെ സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പല ജില്ലകളിലും ഫോറൻസിക് വിദഗ്ധർ ഇല്ലാത്തതിനാൽ അയൽ ജില്ലകളിലെ ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. പുതിയ ലാബുകൾ തുടങ്ങുമ്പോൾ ഒഴിവുകളിലേക്കടക്കം നിയമനം നടത്തും.