ഐ.എം വിജയനെ പദ്മശ്രീ പുരസ്‌കാരത്തിന് ശുപാർശ ചെയ്തു
Wednesday 17 June 2020 5:45 PM IST
തിരുവനന്തപുരം: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ .എം. വിജയനെ പദ്മശ്രീ പുരസ്‌കാരത്തിനായി ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തു. എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് ആണ് ഐ.എം വിജയനെ പദ്മശ്രീയ്ക്കായി എ ഐ എഫ് എഫ് ശുപാർശ ചെയ്തകാര്യം ഔദ്യോഗികമായി അറിയിച്ചത്.
2003ൽ അർജുന അവാർഡ് ജേതാവാണ് വിജയൻ. ഇന്ത്യൻ ഫുട്‌ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ശുപാർശ. ഇന്ത്യൻ ദേശീയ ടീമിനായി 79 മത്സരങ്ങൾ കളിച്ചിട്ടുള്ള ഐ. എം വിജയൻ 40 ഗോളുകൾ ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2000 മുതൽ 2004 വരെ ഇന്ത്യയുടെ ക്യാപ്ടനുമായിരുന്നു. മൂന്ന് തവണ ഇന്ത്യയുടെ മികച്ച താരമായിരുന്നു..