ഡോ.ജി.കെ.ബേലയ്ക്ക് ജോൺ വാക്കർ പുരസ്കാരം

Friday 19 June 2020 12:00 AM IST

തിരുവനന്തപുരം: അമേരിക്കൻ ഹോർട്ടികൾച്ചർ തെറാപ്പി അസോസിയേഷൻ ഏർപ്പെടുത്തിയ ജോൺ വാക്കർ കമ്മ്യൂണിറ്റി സ‌ർവീസ് പുരസ്കാരത്തിന് വെള്ളായണി കാർഷിക സർവകലാശാലയിലെ അദ്ധ്യാപിക ഡോ.ജി.കെ.ബേല അർഹയായി.

12 വർഷത്തിലധികമായി ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടു വരുന്നതിന് നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. സർവകലാശാലയിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. പൈപ്പിൻമൂട് സ്വാതിനഗർ ലെയ്ൻ ഒന്ന് 'ശിവകൃപ'യിലെ കെ.കെ.പണിക്കരുടെയും ഗിരിജാ പണിക്കരുടെയും മകളും കോക്കനട്ട് ടെക്നോളജീസിലെ കൺസൾട്ടന്റ് മനോജ് സദാശിവന്റെ ഭാര്യയുമാണ്.