എട്ടാം സെമസ്റ്റർ പരീക്ഷ

Friday 19 June 2020 12:00 AM IST

തിരുവനന്തപുരം: അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എ​ട്ടാം സെ​മ​സ്റ്റർ വി​ദ്യാർ​ത്ഥി​ക​ളു​ടെ പ​രീ​ക്ഷ ജൂ​ലായ് 1 മു​തൽ ത​ന്നെ തു​ട​ങ്ങാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇന്റർ​മീ​ഡി​യ​റ്റ് സെ​മ​സ്റ്റ​റി​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ചു പഠി​ക്കാൻ നി​യോ​ഗി​ച്ച അ​ക്കാ​ഡ​മി​ക് സ​ബ് ക​മ്മി​റ്റി​യു​ടെ നിർ​ദ്ദേ​ശ​ങ്ങ​ളിൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാൻ ഒ​രു സിൻ​ഡി​ക്കേ​റ്റ് സ്റ്റാന്റിം​ഗ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. എൻ.ബി.എ അ​ക്രെ​ഡി​റ്റേ​ഷൻ ഇ​ല്ലാ​ത്ത കോ​ളേ​ജു​ക​ളിൽ പു​തി​യ പ്രോ​ഗ്രാ​മു​കൾ അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു സിൻ​ഡി​ക്കേ​റ്റി​ന്റെ അ​ഫി​ലി​യേ​ഷൻ സ്റ്റാന്റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ക്കും. പഠ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ൽ പു​തി​യ അദ്​ധ്യ​യ​ന വർ​ഷം മു​തൽ എൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജു​ക​ളിൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള നിർ​ദ്ദേ​ശ​ങ്ങൾ സ​മർ​പ്പി​ക്കാൻ വൈ​സ് ചാൻ​സ​ലർ ഡോ: എം എ​സ് രാ​ജ​ശ്രീ ചെ​യർ​പേ​ഴ്സ​ണാ​യി സ​മി​തി രൂ​പീ​ക​രി​ച്ചു.