ശബരിമല നട ഇന്ന് അടയ്ക്കും
Friday 19 June 2020 12:05 AM IST
തിരുവനന്തപുരം: മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് രാത്രി 7.30 ന് ഹരിവരാസനം പാടി അടയ്ക്കും. കർക്കടക മാസ പൂജകൾക്കായി ജൂലായ് 15ന് തുറക്കും.20ന് അടയ്ക്കും.
തടി പൂജ നടത്തി
ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിന് മുകളിലും വലിയ ബലിക്കല്ല് മണ്ഡപത്തിന് മുകളിലും നവഗ്രഹങ്ങളെയും അഷ്ട ദിക്പാലകരെയും തടിയിൽ കൊത്തിവയ്ക്കുന്നതിന്റെ ഭാഗമായുള്ള തടിപൂജ ഇന്നലെ സന്നിധാനത്ത് നടന്നു. ശ്രീകോവിലിൽ പൂജിച്ച തേക്കിൻതടി ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരിൽ നിന്ന് ശില്പി ഇടവള്ളി നന്ദൻ ഏറ്റുവാങ്ങി.