ഹോർട്ടികോർപ്പിലെ അഴിമതി അവസാനിപ്പിക്കണം: ചെന്നിത്തല

Friday 19 June 2020 12:00 AM IST

തിരുവനന്തപുരം: ഹോർട്ടികോർപ്പിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയെ കുറിച്ചുള്ള വിജിലൻസിന്റെ അന്വേഷണം ശരിയായി മുന്നോട്ട് പോകണമെന്നും കുറ്റവാളിയായ മാനേജിംഗ് ഡയറക്ടറെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോർട്ടികോർപ്പ് എംപ്ളോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)​ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.അനിൽ,​ ജനറൽ സെക്രട്ടറി രവീന്ദ്രൻ നായർ,​ വൈസ് പ്രസിഡന്റ് സ്‌നേഹലത,​ സെക്രട്ടറി അനൂപ്,​ ഭാരവാഹികളായ നവാസ്,​ അയ്യപ്പൻ വിനോദ്,​ ദിനൂപ്,​ സിന്ധു,​ മഞ്ജു,​ ശോഭനകുമാരി അമ്മ,​ രാധിക,​ പ്രിജി,​ ആനത്താനം രാധാകൃഷ്‌ണൻ,​ വിജിത്ത്,​ സുമേഷ് സുരേന്ദ്രൻ,​ അജയൻ,​ വിദ്യ വിനോദ്,​ രാജീവ്,​ സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.