നിരീക്ഷണത്തിൽ പോകേണ്ട യുവതിയുമായി മണിക്കൂറുകൾ കറങ്ങി ആംബുലൻസ്

Thursday 18 June 2020 11:32 PM IST

പത്തനംതിട്ട: ദുബായിൽ നിന്നെത്തി നഗരത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പ്രവേശിക്കേണ്ട യുവതിയെ ആംബുലൻസിലിരുത്തി ഡ്രൈവർ മൂന്ന് മണിക്കൂർ നാടുചുറ്റി. നഗരത്തിലെ അബാൻ ടവറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തേണ്ട ഒരു യുവതി ഉൾപ്പെടെ അഞ്ചുപേരുമായി ഇന്നലെ രാവിലെ ഏഴിന് ശബരിമല ഇടത്താവളത്തിൽ നിന്ന് പുറപ്പെട്ടതാണ് ആംബുലൻസ്. യുവതിയെ അബാൻ ടവറിൽ എത്തിച്ചത് മൂന്ന് മണിക്കൂർ കഴിഞ്ഞ് പത്തരയോടെയാണ്. ഇടത്താവളത്തിൽ നിന്ന് അഞ്ച് മിനിട്ടിനുള്ളിൽ എത്താൻ കഴിയുമായിരുന്ന അബാനിൽ യുവതിയെ ഇറക്കാതെ ഇലവുംതിട്ടയിലെയും അടൂരിലെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് ആംബുലൻസ് പോയത്. മറ്റുള്ളവരെ ഇവിടങ്ങളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഇറക്കുകയും ചെയ്തു.

പത്തനംതിട്ട സ്വദേശിയായ യുവതിക്ക് വേണ്ടി നേരത്തേ അബാനിൽ മുറി ബുക്കുചെയ്തിരുന്നു. വേണ്ട സൗകര്യങ്ങൾ ഒരുക്കി ക്വാറന്റൈൻ ചുമതലയുള്ള ജീവനക്കാരും കാത്തിരിക്കുകയായിരുന്നു. ഇക്കാര്യം ആംബുലൻസ് ഡ്രൈവറെ യുവതി അറിയിച്ചെങ്കിലും അബാനിൽ മുറിയില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഒടുവിൽ നഗരസസഭ കൗൺസിലർ ഹരീഷ് ഇടപെട്ടതോടെയാണ് യുവതിയെ അബാനിൽ എത്തിച്ചത്.

വിദേശത്ത് നിന്ന് വന്നവർക്ക് കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബസിൽ പത്തനംതിട്ടയിൽ എത്തിയപ്പോൾ സ്വീകരിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നില്ല. സംഭവത്തെപ്പറ്റി അറിയില്ലെന്ന് തഹസിൽദാർ ഷാജി പറഞ്ഞു.ക്വാറൻറൈനിൽ പ്രവേശിപ്പിക്കേണ്ടവരുടെ വിവരങ്ങളടങ്ങിയ പട്ടികയിൽ യുവതിയുടെ പേരുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു..

ഇ​ന്ന​ലെ​ 11​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

പ​ത്ത​നം​തി​ട്ട​ ​:​ ​ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ 11​ ​പേ​ർ​ക്ക് ​കൊ​വി​ഡ്19​ ​സ്ഥി​രീ​ക​രി​ച്ചു. ജൂ​ൺ​ 11​ ​ന് ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​സീ​ത​ത്തോ​ട് ​സ്വ​ദേ​ശി​നി​യാ​യ​ ​എ​ട്ടു​ ​വ​യ​സു​കാ​രി,​ 11​ ​ന് ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​സീ​ത​ത്തോ​ട് ​സ്വ​ദേ​ശി​നി​യാ​യ​ 57​ ​വ​യ​സു​കാ​രി,​ ​ഏ​ഴി​ന് ​സൗ​ദി​അ​റേ​ബ്യ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​മ​ഠ​ത്തു​ഭാ​ഗം​ ​സ്വ​ദേ​ശി​യാ​യ​ 61​ ​വ​യ​സു​കാ​ര​ൻ,​ ​ആ​റി​ന് ​ബ​ഹ്‌​റ​നി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഇ​ട​യാ​റ​ന്മു​ള​ ​സ്വ​ദേ​ശി​യാ​യ​ 42​ ​വ​യ​സു​കാ​ര​ൻ,​ 13​ ​ന് ​കു​വൈ​റ്റി​ൽ​ ​നി​ന്നെ​ ​ത്തി​യ​ ​കു​റ്റൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ 68​ ​വ​യ​സു​കാ​ര​ൻ,​ 11​ന് ​കു​വൈ​റ്റി​ൽ​ ​നി​ന്നെ​ത്തി​യ​ ​പ​ള​ളി​ക്ക​ൽ​ ​സ്വ​ദേ​ശി​യാ​യ​ 28​ ​വ​യ​സു​കാ​ര​ൻ,​ 12​ന് ​കു​വൈ​റ്റി​ൽ​ ​നി​ന്നെ​ത്തി​യ​ ​റാ​ന്നി​ ​സ്വ​ദേ​ശി​യാ​യ​ 43​ ​വ​യ​സു​കാ​ര​ൻ,​ 10​ന് ​റി​യാ​ദി​ൽ​ ​നി​ന്നെ​ത്തി​യ​ ​തോ​ന്ന്യാ​മ​ല​ ​സ്വ​ദേ​ശി​യാ​യ​ 32​ ​വ​യ​സു​കാ​ര​ൻ,​ ​മൂ​ന്നി​ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​തി​രു​വ​ല്ല​ ​സ്വ​ദേ​ശി​യാ​യ​ 56​ ​വ​യ​സു​കാ​ര​ൻ,​ ​ഒ​ന്നി​ന് ​ദു​ബാ​യി​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​കൈ​പ്പ​ട്ടൂ​ർ​ ​സ്വ​ദേ​ശി​നി​യാ​യ​ ​ഒ​രു​ ​വ​യ​സു​കാ​രി,​ 13​ ​ന് ​കു​വൈ​റ്റി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഈ​സ്റ്റ് ​ഓ​ത​റ​ ​സ്വ​ദേ​ശി​യാ​യ​ 52​ ​വ​യ​സു​കാ​ര​ൻ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.