റെഡിയാകുന്നു റെസ്റ്റ് ഹൗസ്
Thursday 18 June 2020 11:35 PM IST
പത്തനംതിട്ട : ആധുനിക സജ്ജീകരണങ്ങളോടെ ജില്ലയിൽ വി.ഐ.പി ബ്ലോക്ക് റെസ്റ്റ് ഹൗസ് പണി പൂർത്തിയാകുന്നു. മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്ന വി.ഐ.പി ബ്ലോക്കിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാളാണ്. മറ്റ് രണ്ട് നിലകളിൽ നാല് മുറികൾ വീതമുണ്ട്.
കെട്ടിടം പണി പൂർത്തിയായിട്ടുണ്ട്. ഫർണിഷിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികൾ പൂർത്തിയാകാനുണ്ട്. 2018 ജനുവരി ഒന്നിനാണ് പണി ആരംഭിച്ചത്. പതിനെട്ട് മാസത്തിനുള്ളിൽ തീർക്കണമെന്നായിരുന്നു കരാർ. 2.5 കോടി ആയിരുന്നു എസ്റ്റിമേറ്റ് തുക. പണി പൂർത്തീകരിക്കണമെങ്കിൽ 55 ലക്ഷം കൂടി വേണ്ടിവരും. ഫണ്ട് ലഭിച്ചാൽ മൂന്നുമാസത്തിനകം പണി പൂർത്തീകരിച്ച് റസ്റ്റ് ഹൗസ് തുറന്നുനൽകും. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല.
--------------------
ജില്ലയിലെ ആദ്യത്തെ വി.ഐ.പി ബ്ലോക്ക് റെസ്റ്റ് ഹൗസ്