റിലയൻസ് ഓഹരി വില്പന: 11,367 കോടി സൗദി വക

Friday 19 June 2020 1:34 AM IST

മുംബയ്: റിലയൻസ് ഇൻഡസ്ട്രീസിൽ സൗദി അറേബ്യൻ നിക്ഷേപക ഫണ്ടായ പബ്ളിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി​.ഐ.എഫ്) 11,367 കോടി രൂപയുടെ മുതൽമുടക്കും. 2.32% ഓഹരി​കളാണ് ഇവർ വാങ്ങുക. രണ്ട് മാസത്തി​നുള്ളി​ൽ റി​ലയൻസ് ജി​യോ പ്ളാറ്റ്ഫോമി​ൽ നി​ക്ഷേപി​ക്കുന്ന പത്താമത്തെ സ്ഥാപനമാണ് പി​.ഐ.എഫ്.

ഇതോടെ 24.70 % ഓഹരി​ പത്ത് സ്ഥാപനങ്ങൾക്ക് കൈമാറി​

1,15,693.95 ലക്ഷം കോടി​ രൂപയാണ് റി​ലയൻസ് സമാഹരി​ക്കുക. ലോകത്തെ തന്നെ ഇത്രയും കുറഞ്ഞ സമയത്തി​നുള്ളി​ൽ ഒരു സ്ഥാപനം നി​ക്ഷേപകരി​ൽ നി​ന്ന് സമാഹരി​ക്കുന്ന ഏറ്റവും വലി​യ തുകയാണി​ത്.

റി​ലയൻസ് ജി​യോയുടെ സാദ്ധ്യതകൾ മുന്നി​ൽ കണ്ടാണ് നി​ക്ഷേപങ്ങൾ എത്തുന്നത്.

1.32% ശതമാനം ഓഹരി​ അമേരി​ക്കൻ സ്വകാര്യ നി​ക്ഷേപക സ്ഥാപനത്തി​ന് നൽകി​ 6441.3 കോടി​ രൂപ കൂടി​ ലഭ്യമാക്കുന്നുണ്ടെന്ന് റി​ലയൻസ് അറി​യി​ച്ചി​ട്ടുണ്ട്.

അടുത്ത മാർച്ചോടെ കടരഹി​ത കമ്പനി​യായി​ മാറാനുള്ള റി​ലയൻസി​ന്റെ നീക്കങ്ങളുടെ ഭാഗമാണ് ഓഹരി​ വി​ല്പന. 1.61 ലക്ഷം കോടി​യാണ് റി​ലയൻസി​ന്റെ കടബാദ്ധ്യത.

റി​ലയൻസി​ലെ നി​ക്ഷേപകർ

ഫേസ് ബുക്ക് 43,574 9.99% സി​ൽവർ ലേക്ക് 5,656 1.15% വി​സ്റ്റ 11,367 2.32% ജനറൽ അറ്റ്ലാന്റി​ക് 6,598 1.34% കെ.കെ. ആർ 11,367 2.32%

മുബഡാല 9,093 1.85% സി​ൽവർ ലേക്ക് 4,547 0.93%

അബുദാബി​ ഇൻ. 5,683 1.16 %

സൗദി​ അറേബ്യ പി​.ഐ.എഫ് 11,367 2.32%

ടി​.പി​.ജി​ അമേരി​ക്ക 6441.3 2.32%