സംസ്ഥാനത്ത് 10 പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസുകളാകും

Saturday 20 June 2020 1:05 AM IST
railway

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസം 200 കിലോമീറ്ററിലധികം ഓടുന്ന പത്ത് പാസഞ്ചർ ട്രെയിനുകൾ സ്റ്റോപ്പുകൾ കുറച്ചും വേഗത കൂട്ടിയും എക്സ്പ്രസുകളാക്കും. രാജ്യമാകെ എക്‌സ്പ്രസുകളാകുന്ന അഞ്ഞൂറിലേറെ ട്രെയിനുകൾക്ക് നിരക്ക് കൂടുന്നതിനൊപ്പം റിസർവേഷൻ കോച്ചുകളുമുണ്ടാവും. രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സോണൽ ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 എക്സ്‌പ്രസ് ആകുന്ന പ്രധാന പാസ‌ഞ്ചർ ട്രെയിനുകൾ

തൃശ്ശൂർ - കണ്ണൂർ, മംഗളൂരു - കോഴിക്കോട്, കണ്ണൂർ - കോയമ്പത്തൂർ, മംഗളൂരു - കോയമ്പത്തൂർ, പാലക്കാട് - തിരുച്ചിറപ്പള്ളി, നിലമ്പൂർ - കോട്ടയം, നാഗർകോവിൽ - കൊല്ലം, ഗുരുവായൂർ - പുനലൂർ, പുനലൂർ - മധുര, പാലക്കാട് - തിരുച്ചെന്തൂർ.