നിരോധനം പിൻവലിച്ചു, ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതി ചെയ്യാം

Saturday 20 June 2020 2:03 AM IST

ന്യൂഡൽഹി: മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ (എച്ച്.സി.ക്യു) കയറ്റുമതിക്കുള്ള നിരോധ

നം നീക്കി. 2020 മാർച്ച്-മേയ് കാലയളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദക യൂണിറ്റുകളുടെ എണ്ണം രണ്ടിൽനിന്ന് 12 ആയി. ഉത്പാദന ശേഷി മൂന്ന് മടങ്ങും വർദ്ധിച്ചു. പ്രതിമാസം ഏകദേശം10 കോടി ഗുളികകളിൽ നിന്ന് ഉത്പാദനം 30 കോടി ആയി.

നിലവിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളുടെ ശേഖരം ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾ കഴിഞ്ഞ്‌ മിച്ചമാണ്.

12.22 കോടി 200 മില്ലിഗ്രാം ഗുളികകൾ എച്ച്.എൽ.എൽ.ലൈഫ് കെയർ ലിമിറ്റഡിന് നൽകി. 7.58 കോടി ഗുളികകൾ സംസ്ഥാന സർക്കാരുകൾക്കും ജൻ ഔഷധി കേന്ദ്രങ്ങൾക്കും വിതരണം ചെയ്തു.

200 മില്ലിഗ്രാമിന്റെ 10.86 കോടി ഗുളികകൾ പ്രാദേശിക മരുന്നുകടകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ആകെ 30.66 കോടി 200 മില്ലിഗ്രാം ഗുളികകൾ ആഭ്യന്തര വിപണിയിൽ ഉണ്ട്.