മന്ത്രിക്കെതിരായ പരാമർശം പിൻവലിച്ച് മുല്ലപ്പള്ളി മാപ്പ് പറയണം: കോടിയേരി

Saturday 20 June 2020 11:46 PM IST
sabarimala kodiyeri

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ നടത്തിയ ഹീനമായ പരാമർശം ഉടനടി പിൻവലിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തോട് മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വ്യാപകമായ പ്രതിഷേധമുയർന്നിട്ടും പരാമർശം പിൻവലിക്കാൻ തയാറാകാതെ മന്ത്രിയെ വീണ്ടും ആക്ഷേപിക്കുകയാണ് മുല്ലപ്പള്ളി. മന്ത്രിക്കെതിരെ പ്രയോഗിച്ച നിന്ദ്യമായ വാക്കുകൾ കോൺഗ്രസ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഒരു പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനിൽ നിന്നൊരിക്കലും ഉണ്ടാകരുതാത്തതാണിത്. രോഗപ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടതാണ് കോൺഗ്രസ് നേതൃത്വത്തെ വിറളി പിടിപ്പിച്ചത്.മുല്ലപ്പള്ളിയെ തിരുത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വരണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.