എല്ലാവരും സഞ്ചാര വിവരങ്ങള്‍ എഴുതിയ ബ്രേക്ക് ദി ചെയിൻ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി
Thursday 25 June 2020 7:29 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും സഞ്ചാര വിവരങ്ങള്‍ ഡയറിയിൽ എഴുതി സൂക്ഷിക്കണം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും. ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറണം. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജൂലായില്‍ 10,000 ടെസ്റ്റുകള്‍ വരെ നടത്തും. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.