19 നാൾ: ഡീസൽ വില വർദ്ധന 10 രൂപ കടന്നു
Friday 26 June 2020 12:00 AM IST
കൊച്ചി: തുടർച്ചയായി 19-ാം നാളിലും പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്നലെ ലിറ്ററിന് 16 പൈസ കൂടി 81.64 രൂപയായി. 57 പൈസ ഉയർന്ന് 77.21 രൂപയാണ് ഡീസൽ വില. കഴിഞ്ഞ 19 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 8.65 രൂപ. ഡീസലിന് 10.47 രൂപയും കൂടി.