കല്യാൺ സിൽക്‌സിൽ ആടിസെയിൽ 29 മുതൽ
തൃശൂർ: ഏറ്റവും പുതിയ കളക്ഷനുകളും വൻ വിലക്കിഴിവുമായി കല്യാൺ സിൽക്‌സിൽ ഇത്തവണത്തെ ആടി സെയിൽ 29ന് ആരംഭിക്കും. സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹിക ജീവിതത്തിനും കൊവിഡ് വരുത്തിയ മാറ്രങ്ങളുടെ പശ്‌ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും പിന്തുണയും നൽകുകയാണ് ഇക്കുറി സെയിലിന്റെ ലക്ഷ്യം. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കുറഞ്ഞ വിലയ്ക്ക് വസ്‌ത്രശ്രേണികൾ ലഭ്യമാക്കണമെന്ന് ഇന്ത്യയിലെ മില്ലുകളോട് കല്യാൺ സിൽക്‌സ് ആവശ്യപ്പെട്ടിരുന്നു.
മില്ലുകളിൽ നിന്ന് ലഭിച്ച വിലക്കിഴിവുകൾ അതേപടി ഉപഭോക്താക്കൾക്ക് കൈമാറുകയാണ് ആടി സെയിലിലൂടെ കല്യാൺ സിൽക്‌സ്. കല്യാൺ സിൽക്‌സിന്റെ സ്വന്തം നെയ്‌ത്തുശാലകളിൽ നിന്നും പ്രൊഡക്‌ഷൻ ഹൗസുകളിൽ നിന്നുമുള്ള ആടി കളക്ഷനുകൾ ലാഭേച്‌ഛകൂടാതെയും ലഭ്യമാക്കുന്നു. സാരി, മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്‌സ് വെയർ, ഹോം ഫർണീഷിംഗ്, എത്‌നിക് വെയർ, പാർട്ടി വെയർ, വെസ്‌റ്രേൺ വെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി ടു സ്‌റ്റിച്ച് ചുരിദാർ മെറ്രീരിയലുകൾ, കുർത്തി, സാൽവാർസ് എന്നിങ്ങനെ ഏറ്രവും പുത്തൻ കളക്ഷനുകൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
ഷോപ്പിംഗ് സുരക്ഷിതമാക്കാൻ പഴുതുകളില്ലാത്ത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളിൽ ശ്രദ്ധേയം കല്യാൺ സിൽക്‌സ് ഷോപ്പിംഗ് ആപ്പ് ആണ്. ഗൂഗിൾ പ്ലേ സ്‌റ്റോർ, ആപ്പിൾ സ്‌റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഷോപ്പിംഗ് തീയതിയും സമയവും ആപ്പുവഴി മുൻകൂട്ടി ബുക്ക് ചെയ്യാം. ഷോറൂമുകളിൽ ഓരോ ഫ്ളോറിലും ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പ്രവേശന കവാടത്തിൽ ടെമ്പറേച്ചർ ചെക്ക്, സാനിട്ടൈസർ, ജീവനക്കാർക്ക് ഫേസ് ഷീൽഡ്, ഷോറൂം തുടർച്ചയായി അണുവിമുക്തമാക്കുന്ന സംവിധാനങ്ങൾ, സാമൂഹിക അകലം പാലിച്ചുള്ള ഷോപ്പിംഗ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.