വിദേശ നാണയ ശേഖരത്തിൽ കനത്ത ഇടിവ്

Sunday 28 June 2020 3:42 AM IST

മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ജൂൺ 19ന് സമാപിച്ച വാരത്തിൽ 207.8 കോടി ഡോളർ ഇടിഞ്ഞ് 50,​556.6 കോടി ഡോളറിലെത്തി. ജൂൺ 12ന് സമാപിച്ച വാരത്തിൽ ശേഖരം റെക്കാഡുയരമായ 50,​764.4 കോടി ഡോളറായിരുന്നു. വിദേശ നാണയ ആസ്‌തി 169.8 കോടി ഡോളർ താഴ്‌ന്ന് 46,​703.9 കോടി ഡോളറായി. 3,​281.5 കോടി ഡോളറാണ് കരുതൽ സ്വർണ ശേഖരം. കഴിഞ്ഞയാഴ്‌ചയിലെ ഇടിവ് 35.80 കോടി ഡോളർ.