വിദേശത്തുനിന്ന് കടത്തിയ സ്വർണം കൈമാറുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ

Sunday 28 June 2020 4:51 AM IST

ചാ​ത്ത​ന്നൂർ: വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 340 ഗ്രാം സ്വർണം കൈമാറുന്നതിനിടെ കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വർ​ത്തി​ക്കു​ന്ന ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ രണ്ടുപേരുൾപ്പെടെ മൂന്നുപേരെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വെളുപ്പിന് നാലോടെ ആദിച്ചനല്ലൂരിലായിരുന്നു സംഭവം. സ്വർണം കൊ​ണ്ടുപോ​കാനെത്തിയ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി മൂ​ല​യിൽ ഹൗ​സിൽ ഷ​മീർ (35), കൊ​ടു​വ​ള്ളി ക​ണ്ണാ​ടി പോ​യിൽ മു​ഹ​മ്മ​ദ്​ (40),​ സ്വർ​ണം ക​ട​ത്തിക്കൊ​ണ്ടുവ​ന്ന കാ​രം​കോ​ട് ജെ.എ​സ്.എം ആ​ശു​പ​ത്രി​​ക്ക് സ​മീ​പം വി​സ്​മ​യ​യിൽ വാ​ട​ക​യ്​ക്ക് താ​മ​സി​ക്കു​ന്ന കൊ​ല്ലം മു​ണ്ട​യ്​ക്കൽ വെ​സ്റ്റ്​ വി​ല്ലേ​ജിൽ ജോ​സ്​ദാ​സ് (40) എന്നിവരാണ് അ​റ​സ്റ്റിലായത്.

ഇന്നലെ രാത്രി 1 ഓടെ ദുബായിൽ നിന്ന് തി​രു​വ​ന​ന്ത​പു​രം എയർപോർട്ടിലിറങ്ങിയ ജോ​സ്​ദാ​സ് ആ​ദി​ച്ച​ന​ല്ലൂർ അ​ടി​മു​ക്കിലു​ള്ള കൂ​ട്ടുകാ​ര​ന്റെ വീ​ട്ടി​ലാണ് ക്വാ​റന്റൈ​നിൽ പ്രവേശിച്ചത്. ജോ​സ് ദാ​സ് വി​ളി​ച്ച​ത​നു​സ​രി​ച്ച് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​കൾ കാ​റിലെത്തി. തുടർന്ന് വീ​ട്ടിൽ വ​ച്ച് സ്വർണം കൈ​മാറി. ഇവരെ യാ​ത്ര​യാ​ക്കാൻ ജോസ് ദാസ് റോ​ഡി​ലേ​ക്കിറങ്ങിയപ്പോൾ കോ​ഴി​ക്കോ​ട് ര​ജി​സ്‌​ട്രേ​ഷൻ കാർ ക​ണ്ട് നൈ​റ്റ് പ​ട്രോ​ളിംഗ് നടത്തിയ ചാ​ത്ത​ന്നൂർ പൊ​ലീ​സ് ജീപ്പ് നിറുത്തി. ചോ​ദ്യം ചെയ്യുന്നതിനിടെ ഡ്യൂട്ടി ക​ഴി​ഞ്ഞ് അ​തുവ​ഴിയെത്തിയ ക​ണ്ണ​നല്ലൂർ സി.ഐ വി​പി​ൻ കുമാറും സ്ഥലത്തെത്തി. സംശയം ബലപ്പെട്ടതോടെ മൂന്നുപേരെയും ക​സ്റ്റ​ഡി​യിലെ​ടുത്തു.

ചോ​ദ്യം ചെ​യ്യ​ലിൽ ക​ട​ത്തിക്കൊ​ണ്ട് വ​ന്ന സ്വർണ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജോ​സ്​ദാ​സി​നെ ക്വാ​റന്റൈനി​ലാ​ക്കു​ക​യും കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളെ കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി റി​മാൻഡും ചെ​യ്​തു. ക​ണ്ണ​ന​ല്ലൂർ സി.ഐ വി​പിൻ ​കു​മാർ, ചാ​ത്ത​ന്നൂർ എ​സ്.ഐ റി​നോ​ഡ​സ്, എ.എ​സ്.ഐ രാ​മ​ച​ന്ദ്രൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തിൽ ഉ​ണ്ടാ​യി​രു​ന്ന​ത്.