കടകളിൽ നിയന്ത്രണ പോസ്റ്റർ പതിക്കണമെന്ന് ഡി.ജി.പി
Monday 29 June 2020 8:55 AM IST
തിരുവനന്തപുരം: കടകളിലും സ്ഥാപനങ്ങളിലും ഒരു സമയം പ്രവേശിക്കാവുന്ന ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും എണ്ണം വ്യക്തമാക്കി പോസ്റ്റർ പതിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നവിധം പോസ്റ്റർ പതിക്കുന്നതുവഴി നിയന്ത്റണങ്ങൾ കർശനമായി നടപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകി.