ശബരിമല കേസിൽ കക്ഷി ചേരാൻ യാക്കോബായ വിഭാഗം

Sunday 28 June 2020 12:38 AM IST

ന്യൂഡൽഹി: മതവിശ്വാസം, ആചാരം തുടങ്ങിയവയിൽ കോടതികൾക്കുള്ള ഇടപെടൽ സ്വാതന്ത്ര്യം പരിശോധിക്കുന്ന ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി യാക്കോബായ പക്ഷം സുപ്രീം കോടതി വിശാലബെഞ്ചിനെ സമീപിച്ചു. അന്ത്യോഖ്യ പാത്രീയാർക്കീസ് ബാവയെ തങ്ങളുടെ ആത്മീയ തലവനായി പ്രഖ്യാപിക്കണമെന്ന അപേക്ഷയും ലെജി പോൾ, എൽദോസ് എം. എസ്, സജി വടക്കേക്കര, ബൈജു കെ.എം, മാത്യു കെ. ജോൺ എന്നിവർ നൽകിയ ഹർജിയിലുണ്ട്.
മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികൾക്ക് 1934ലെ ഭരണഘടന ബാധകമാക്കിയ ജസ്റ്റിസുരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ 2017ലെ ഉത്തരവു പ്രകാരം യാക്കോബായ പള്ളികൾ ഓർത്തഡോക്‌സ് പക്ഷത്തിന് കൈമാറിയ സാഹചര്യത്തിലാണ് പുതിയ ഹർജി.