ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് : ഗുരുവായൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ഓട്ടം നിറുത്തി
Monday 29 June 2020 12:17 AM IST
ഗുരുവായൂർ: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഗുരുവായൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ താത്കാലികമായി ഓട്ടം നിറുത്തി. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറായ എടപ്പാൾ വട്ടംകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 25നാണ് ഇയാൾ അവസാനമായി ജോലിക്കെത്തിയത്. അന്ന് രാവിലെ 8.45 ന് ഗുരുവായൂരിൽ നിന്നും വാടാനപ്പിള്ളി - തൃശൂർ വഴി വൈറ്റിലയിലേക്ക് പോയ ബസിൽ ഇയാൾ ജോലി ചെയ്തിരുന്നു. 15, 22 തീയതികളിലും ഇയാൾ ജോലിക്കെത്തി. ആ ദിവസങ്ങളിൽ പാലക്കാട് റൂട്ടിലെ ബസിലാണ് ജോലി ചെയ്തത്. ശനിയാഴ്ചയാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.