റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം: ലോക് താന്ത്രിക്ക് യുവജനതാദൾ
Monday 29 June 2020 2:35 AM IST
തിരുവനന്തപുരം : നാളെ കാലാവധി അവസാനിക്കുന്ന പി .എസ് .സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ലോക് താന്ത്രിക്ക് യുവജനതാദൾ സംസ്ഥാന ഓൺലൈൻ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാനോ നിയമനശുപാർശകൾ തയ്യാറാക്കാനോ കഴിയാതിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടണമന്നാവ്യശ്യപ്പെട്ട് യോഗം മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംസ്ഥാന പ്രസിഡന്റ് പി. കെ .പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സലിം മടവൂർ, എം.വി .ശ്യാം, അജി ഫ്രാൻസിസ്, ഇ .കെ. സജിത്ത് കുമാർ, സി .ആർ അരുൺ, പി. സി. സന്തോഷ്, ഗിരീഷ് ഇലഞ്ഞിമേൽ, പി .എം. ഷബീറലി, എൻ. കെ .അനിൽകുമാർ, വി .പി .ലീനിഷ്, സി .സുജിത്ത്, പി .എസ് അജ്മൽ, ഹാപ്പി. പി .അബു, എ .വി .ഹാലിദ്, രാമചന്ദ്രൻ കുയ്യണ്ടി, നിഷാദ് പൊന്നങ്കണ്ടി എന്നിവർ പങ്കെടുത്തു.