പ്രവാസികളുടെ മടക്കം : ജാഗ്രതക്കുറവുണ്ടായെന്ന സംശയം സി.പി.എമ്മിലും

Monday 29 June 2020 12:39 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​ൾ​ഫി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​വാ​സി​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​ട​ക്കം​ ​കൈ​കാ​ര്യം​ ​ചെ​യ്ത​തി​ൽ​ ​സ​ർ​ക്കാ​രി​ന്ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന​ ​സം​ശ​യം​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗ​ത്തി​ലും. പ്ര​വാ​സി​ക​ൾ​ക്ക് ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്ക​ലും,​ ​പി​ന്നീ​ട് ​പി.​പി.​ഇ​ ​കി​റ്റ് ​മ​തി​യെ​ന്ന​തി​ലേ​ക്ക് ​മാ​റേ​ണ്ടി​വ​ന്ന​തു​മൊ​ക്കെ​ ​പ്ര​തി​പ​ക്ഷം​ ​രാ​ഷ്ട്രീ​യ​മു​ത​ലെ​ടു​പ്പി​ന് ​ആ​യു​ധ​മാ​ക്കി​യെ​ന്ന് ​വി​ല​യി​രു​ത്തി​യ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ലാ​ണ് ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​സം​ശ​യ​ങ്ങ​ളും​ ​ഉ​യ​ർ​ന്ന​ത്.​ ​ പ്ര​തി​പ​ക്ഷ​ ​മു​ത​ലെ​ടു​പ്പ് മ​ന​സ്സി​ലാ​ക്കി​യു​ള്ള​ ​ക​രു​ത​ലു​ണ്ടാ​യി​ല്ലെ​ന്നും ​ ​വി​മ​ർ​ശ​ന​മു​യ​ർ​ന്നു. കൊ​വി​ഡ് ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​വി​ദ​ഗ്ദ്ധ​സ​മി​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​വി​ഷ​യം​ ​സ​ർ​ക്കാ​ർ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ത​ന്നെ​യാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​പ്ര​വാ​സി​ക​ളു​ടെ​ ​തി​രി​ച്ചു​വ​ര​വ് ​പ്ര​ശ്നം​ ​വൈ​കാ​രി​ക​മാ​ക്കി​ ​ത​ദ്ദേ​ശ,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മു​ത​ലെ​ടു​ക്കാ​നാ​ണ് ​പ്ര​തി​പ​ക്ഷം​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​ന്യൂ​ന​പ​ക്ഷ​വോ​ട്ട് ​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന് ​ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​ലെ​ ​ഉ​ദ്ദേ​ശ്യ​ശു​ദ്ധി​ ​വ്യ​ക്ത​മാ​യ​ ​സ്ഥി​തി​ക്ക് ​അ​ത് ​വി​ല​പ്പോ​വി​ല്ല. ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ത്തി​ൽ,​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ലെ​ ​ഏ​കോ​പ​ന​മി​ല്ലാ​യ്മ​യെ​ ​മു​ഖ്യ​മ​ന്ത്രി​ ​വി​മ​ർ​ശി​ച്ചു.​ ​താ​ഴെ​ത്ത​ട്ടി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​ന​സ്സി​ലാ​ക്കി​ ​വേ​ണം​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ.​ ​പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല​ട​ക്കം​ ​ജാ​ഗ്ര​ത​ ​വേ​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.