ഷംന കാസിം കേസ്: പ്രതികൾ കുടുക്കിയത് 18 യുവതികളെ

Monday 29 June 2020 12:00 AM IST

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ 18 യുവതികളെ തട്ടിപ്പിനിരയാക്കിയതായി കണ്ടെത്തി. യുവതികളുടെ മൊഴിയെടുക്കുന്ന മുറയ്ക്ക് കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യും. ഷംനയെ ഭീഷണിപ്പെടുത്തിയ ഒമ്പതംഗ പ്രൊഫഷണൽ ക്രിമിനൽ സംഘത്തിലെ ഏഴു പേരെ അറസ്‌റ്റു ചെയ്‌തു. പ്രതികളുട‌െ സിനിമാ ബന്ധവും എന്തുകൊണ്ട് ഷംനയെ ലക്ഷ്യമിട്ടെന്നും പ്രത്യേകം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. അടുത്ത ദിവസം കൊച്ചിയിലെത്തുന്ന ഷംനയിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. കേസിൽ ചാവക്കാട് സ്വദേശിയായ സിനിമയിലെ ഹെയർ സ്‌റ്റെലിസ്‌റ്റിനും പങ്കുണ്ടെന്നാണ് സൂചന. അറസ്റ്റിലായ റഫീഖിന്റെയും ഷെരീഫിന്റെയും ബന്ധുവായ ഇയാൾ വിദേശത്തും ശ്രദ്ധേയനായ ഹെയർ സ്‌റ്റൈലിസ്‌റ്റാണ്. ഒരു സിനിമാ നിർമ്മാതാവ് വഴി ഷംനയെ പരിചയപ്പെട്ടശേഷം പ്രതികളുമായി​ അടുപ്പി​ച്ച ഇയാളെ ഉ‌ടൻ ചോദ്യം ചെയ്യും.

കൂടുതൽ യുവതികളും കേസിൽ പ്രതികളാകും. ഷംനയെ വിവാഹം കഴിക്കാനെത്തിയ റഫീഖിനെതിരെ വിവാഹ വാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്തതിന് വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനിൽ ഒരു യുവതി പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ പരാതിക്കാരിയായ ആലപ്പുഴ സ്വദേശിനി​യായ മോഡലിനെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ റഫീഖ് ശ്രമിച്ചതിന്റെ ഫോൺ സംഭാഷണം പുറത്തായി. മാർച്ച് 17 ന് എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെയാണ് റഫീഖ് ഫോണിൽ ബന്ധപ്പെട്ടത്.

മോഡലിനെ പ്രതികളുമായി പരിചയപ്പെടുത്തിയ ഇടുക്കി സ്വദേശിനി​ മീരയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഈ യുവതിക്കൊപ്പം പരാതിക്കാരി ചില ഷൂട്ടിംഗുകളിൽ പങ്കെടുത്തിരുന്നു. .

ഷം​നാ​ ​കാ​സി​മി​നെ​ ​ല​ക്ഷ്യ​മി​ട്ട​ ​സം​ഘം വാ​ടാ​ന​പി​ള്ളി​യി​ൽ​ 16​ ​ല​ക്ഷം​ ​ത​ട്ടി

വാ​ടാ​ന​പ്പ​ള്ളി​:​ ​ന​ടി​ ​ഷം​നാ​ ​കാ​സി​മി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണം​ ​ത​ട്ടാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ലെ​ ​റ​ഫീ​ഖും​ ​സം​ഘ​വും​ ​ഫോ​ണി​ലൂ​ടെ​ ​പ​രി​ച​യ​പ്പെ​ട്ട​ ​വാ​ടാ​ന​പ്പി​ള്ളി​ ​സ്വ​ദേ​ശി​നി​യോ​ട് ​വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​ ​ന​ട​ത്തി​ 16​ ​ല​ക്ഷം​ ​ത​ട്ടി​യെ​ന്ന് ​പ​രാ​തി.​ ​റ​ഫീ​ഖി​ന്റെ​ ​സ്വ​ന്തം​ ​സ്ഥ​ല​മാ​ണ് ​വാ​ടാ​ന​പ്പി​ള്ളി.​ ​വി​വാ​ഹാ​ലോ​ച​ന​യ്ക്കാ​യി​ ​വീ​ട്ടി​ൽ​ ​വ​രു​ന്നു​ണ്ടെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച​ ​റ​ഫീ​ഖും​ ​കൂ​ട്ടു​പ്ര​തി​ ​സ​ലാ​മും​ ​'​മു​സ്ലിം​ ​ത​ങ്ങ​ൾ​'​ ​വി​ഭാ​ഗ​ത്തി​ലേ​തെ​ന്ന് ​പ​റ​ഞ്ഞ് ​മ​റ്റൊ​രാ​ളെ​ ​യു​വ​തി​ക്ക് ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഷോ​ ​റൂം​ ​ഉ​ണ്ടെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു​ ​വി​വാ​ഹാ​ലോ​ച​ന.​ ​വി​വാ​ഹാ​ലോ​ച​ന​യ്ക്ക് ​വീ​ട്ടി​ൽ​ ​വ​രു​ന്നു​ണ്ടെ​ന്ന് ​യു​വ​തി​യെ​യും​ ​ബ​ന്ധു​ക്ക​ളെ​യും​ ​പ​റ​ഞ്ഞു​ ​വി​ശ്വ​സി​പ്പി​ച്ചു.​ ​പി​ന്നീ​ട് ​പ​ല​ ​കാ​ര​ണ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​വ​രാ​തി​രി​ക്കും.​ ​ഇ​തി​നി​ടെ​ 2018​ ​മു​ത​ൽ​ 2019​ ​വ​രെ​ ​പ​ല​പ്പോ​ഴാ​യി​ ​യു​വ​തി​യി​ൽ​ ​നി​ന്നും​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നു​മാ​യി​ ​പ​തി​നാ​റ് ​ല​ക്ഷം​ ​ത​ട്ടി​യെ​ടു​ത്തു. പ​ല​ ​ത​വ​ണ​ ​ക്ഷ​ണി​ച്ചി​ട്ടും​ ​വീ​ട്ടി​ലേ​യ്ക്ക് ​വ​രാ​തി​രു​ന്ന​തോ​ടെ​യാ​ണ് ​യു​വ​തി​ക്കും​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​സം​ശ​യം​ ​തോ​ന്നി​യ​ത്.​ ​പ​ണം​ ​തി​രി​ച്ച് ​ചോ​ദി​ച്ച​തോ​ടെ​ ​യു​വ​തി​യെ​യും​ ​കു​ടും​ബ​ത്തെ​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ​ ​തു​ട​ങ്ങി.​ ​യു​വ​തി​ ​വാ​ടാ​ന​പ്പി​ള്ളി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടാ​നാ​യി​ല്ല.​ ​ഷം​നാ​ ​കാ​സിം​ ​സം​ഭ​വ​ത്തോ​ടെ​യാ​ണ് ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജ്ജി​ത​മാ​ക്കി​യ​ത്. ആ​വ​ശ്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​തെ​റ്റി​ദ്ധ​രി​പ്പി​ച്ചും​ ​ആ​ൾ​മാ​റാ​ട്ടം​ ​ന​ട​ത്തി​യു​മാ​ണ് ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് ​വാ​ടാ​ന​പ്പി​ള്ളി​ ​പൊ​ലീ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​ആ​ർ​ ​ബി​ജോ​യ് ​പ​റ​ഞ്ഞു.​ ​കൂ​ട്ടു​ ​പ്ര​തി​ക​ൾ​ ​ഉ​ണ്ടാ​കാ​മെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​സൂ​ചി​പ്പി​ച്ചു.