നേരിയ വർണാന്ധതയുള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ്

Monday 29 June 2020 2:44 AM IST

ന്യൂഡൽഹി: നേരിയ വർണാന്ധത ഉള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള തടസങ്ങൾ നീക്കി കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി. നേരിയ വർണാന്ധതയുള്ളവർക്ക് ലൈസൻസ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങൾ ലഭിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ ഉപദേശം തേടിയിരുന്നു.പല രാജ്യങ്ങളിലും ഭാഗിക വർണാന്ധത ഉള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നുണ്ട്.