കനകദുർഗ്ഗ വിവാഹമോചിതയായി

Monday 29 June 2020 12:00 AM IST

പെരിന്തൽമണ്ണ: ശബരിമല ദർശനത്തെ തുടർന്ന് വിവാദം സൃഷ്ടിച്ച കനകദുർഗ്ഗ വിവാഹമോചിതയായി. ഇതാവശ്യപ്പെട്ട ഭർത്താവ് കൃഷണനുണ്ണിയോട് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം കുടുംബ കോടതി വിധിച്ചു. ഇതോടെ അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ നിന്നും കനകദുർഗ്ഗ പെരിന്തൽമണ്ണയിലെ ഫ്ലാറ്റിലേക്ക് താമസംമാറ്റി. ശബരിമലയിൽ നിന്നെത്തിയ ശേഷം ഭർതൃവീട്ടിലേക്ക് കനകദുർഗ്ഗയെ കയറ്റിയിരുന്നില്ല. തുടർന്ന് കോടതി ഉത്തരവുമായി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഭർത്താവും കുട്ടികളും വാടകവീട്ടിലേക്ക് താമസംമാറ്റി. ഭർതൃമാതാവ് സുമതിയമ്മ മർദ്ദിച്ചെന്ന കനകദുർഗ്ഗയുടെ പരാതിയും ഒത്തുതീർപ്പാക്കി. ഇന്നലെ ഭർത്താവ് കൃഷണനുണ്ണിയും മക്കളും സുമതിയമ്മയും അങ്ങാടിപ്പുറത്തെ വീട്ടിൽ താമസമാക്കി.