ലംബോർഗിനി എൽ.എം002

Tuesday 30 June 2020 3:24 AM IST

റാംബോ ലാംബോ

ലംബോർഗിനി എന്ന് കേൾക്കുമ്പോൾ അതിവേഗം ചീറിപ്പായുന്ന, പരന്ന രൂപമുള്ള സൂപ്പർ കാറുകളാണ് നമ്മുടെ മനസിലെത്തുക. അടുത്തകാലത്താണ് ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു എസ്.യു.വി ലംബോർഗിനി അവതരിപ്പിച്ചത്, പേര് ഉറൂസ്.

എന്നാൽ, ഏതാനും വർഷങ്ങൾക്ക് മുമ്പ് എൽ.എം 002 എന്ന പേരിൽ ഒരു ഓഫ് - റോഡർ മോഡലും ലംബോർഗിനിക്ക് ഉണ്ടായിരുന്നു. പക്ഷേ, വളരെ വേഗം എൽ.എം 002 വിടപറഞ്ഞു. ഇങ്ങനെയൊരു മോഡൽ ലംബോർഗിന് ഉണ്ടായിരുന്നുവെന്ന് വാഹനപ്രേമികൾ പോലും മറന്നു.

റേസിംഗ് ഉദ്ദേശ്യത്തിനാണ് പ്രധാനമായും എൽ.എം 002 നിർമ്മിച്ചിരുന്നത്. മികച്ച പെർഫോമൻസുള്ള ഈ കാറിനെ ആരാധകർ വിളിച്ചിരുന്നത് 'റാംബോ ലാംബോ" എന്നായിരുന്നു. ബ്രൂണേയ് സുൽത്താനുവേണ്ടി പ്രത്യേക എസ്‌റ്രേറ്ര് വേർഷനും എൽ.എം 002ന് ഉണ്ടായിരുന്നു. 5.2 ലിറ്റർ, വി-12 എൻജിനാണ് എൽ.എം 002ന് ഉണ്ടായിരുന്നത്. ടോപ് സ്‌പീഡ് മണിക്കൂറിൽ 189 കിലോമീറ്റർ.