വിജിലൻസ് കുരുക്ക് : ഭക്ഷ്യസുരക്ഷാ വകുപ്പിൽ സ്ഥാനക്കയറ്റം നിലച്ചു

Monday 29 June 2020 1:24 AM IST
ജനാർദ്ദനന് നൽകിയ മെമ്മോയുടെ പകർപ്പ്

ക്രമക്കേട് : തൃശൂർ അസി. കമ്മിഷണർക്ക് കാരണം കാണിക്കൽ മെമ്മോ

കൊച്ചി: വിജിലൻസ് കേസിൽ കുരുങ്ങി, സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ വൈകുന്നു.

കഴിഞ്ഞ 31 മുതൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ തസ്തികയിൽ ആളില്ല.

കൊല്ലം, മലപ്പുറം, തൃശൂർ അസി. കമ്മിഷണർമാരാണ് സ്ഥാനക്കയറ്റം ലഭിച്ചെത്തേണ്ടത്. ഇതോടെ, ഒഴിവ് വരുന്ന അസി. കമ്മിഷണർ തസ്തികയിലേക്ക് മുതിർന്ന മൂന്ന് ഫുഡ് സേഫ്റ്റി ഓഫീസർമാർക്കും സ്ഥാനക്കയറ്റം ലഭിക്കും.

തൃശൂർ അസി. കമ്മിഷണർ സി.എ. ജനാർദ്ദനൻ വിജിലൻസ് കേസിൽപ്പെട്ടതാണ് മറ്റുള്ളവരുടെയും പ്രൊമോഷന് തടസ്സം. ജനാർദ്ദനൻ കണ്ണൂർ അസി. കമ്മിഷണറായിരിക്കെ, വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മറ്റു ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴു കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ 21ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ജനാർദ്ദനന് മെമ്മോ നൽകി. 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മെമ്മോയിൽ പറയുന്നു. മറുപടി തൃപ്തികരമാണെങ്കിൽ രാഷ്ട്രീയ സ്വാധീനമുള്ള ജനാർദ്ദനനെയും ഉൾപ്പെടുത്തി പ്രൊമോഷൻ നടപടികൾക്കാണ് നീക്കം.

ജനാർദ്ദനെതിരായ ആരോപണങ്ങൾ

* സ്വകാര്യ പണം രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തിയില്ല.

*ബാഗിൽ 'ജനാർദ്ദനൻ സാർ' എന്നെഴുതിയ കവറിൽ 4500 രൂപ * ലൈസൻസുകൾ തപാലിൽ അയച്ചുകൊടുക്കേണ്ടതിന് പകരം ബുധനാഴ്ച മാത്രം വിതരണമെന്ന ബോർഡ്

സ്ഥാപിച്ചു. സ്വന്തം ഫോണിൽ നിന്ന് ലൈസൻസിന് വിളിച്ചുവരുത്തിയത് അനധികൃത ഇടപാടിനെന്ന് സംശയം * തെളിയിക്കപ്പെട്ട കുറ്റങ്ങൾക്ക് നിസാര തുക പിഴ ചുമത്തി കുറ്റക്കാർക്ക് സഹായകമായ നിലപാട് സ്വീകരിച്ചു.

* ഔദ്യോഗിക വാഹനമുണ്ടായിട്ടും സ്വകാര്യ വാഹനം ഉപയോഗിച്ച് സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തി