ആത്മഹത്യചെയ്തയാൾക്ക് കൊവിഡ്,കോഴിക്കോട് വെള്ളയില്‍ ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽ

Monday 29 June 2020 2:46 PM IST

കോഴിക്കോട്: ആത്മഹത്യചെയ്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ. അടക്കമുള്ള ഏഴ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലായത്.

ഇക്കഴിഞ്ഞ ഇരുപത്തേഴിനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കിയിരുന്ന വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണന്‍ എന്ന അറുപത്തെട്ടുകാരൻ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ആത്മഹത്യചെയ്തത്. പോസ്റ്റുമോർട്ടത്തിന് മുന്നോടിയായി മൃതദേഹ പരിശോധന നടത്തി. മരിച്ചയാളുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽപോകാൻ ആവശ്യപ്പെട്ടത്. മൃതദേഹം കാണാനെത്തിയ നാട്ടുകാരുടെയും ബന്ധുക്കളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. ഇവരെയും നിരീക്ഷണത്തിലാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.മരിച്ചയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.