 മേയ്ക്കപ്പ്മാൻ ഹാരിസ് അറസ്റ്റിൽ ഷംന കാസിം കേസ്: പ്രതികൾക്ക് അന്താരാഷ്‌ട്ര സ്വർണക്കടത്ത് സംഘവുമായി ബന്ധം

Tuesday 30 June 2020 12:00 AM IST

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് അന്താരാഷ്‌ട്ര സ്വർണക്കടത്ത് സംഘവുമായും സിനിമയിലെ പ്രമുഖരുമായും ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ കസ്‌റ്റംസും സമാന്തര അന്വേഷണം തുടങ്ങി.

പ്രതികൾ ബന്ധം പുലർത്തിയ നടൻ ധർമ്മജൻ ബോൾഗാട്ടിയെ അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്വർണം കടത്താൻ പ്രതികൾ നിർബന്ധിച്ചെന്ന ധർമ്മജന്റെ വെളിപ്പെടുത്തൽ നിർണായകമാണ്. പ്രതികളുമായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയ്ക്ക് ബന്ധമുണ്ടെന്നും മൊഴി നൽകി. ഇതോടെ പ്രതികളുടെ മൊബൈൽ കോൾ ലിസ്‌റ്റിലുള്ള സിനിമാരംഗത്തെ പ്രമുഖരെയും വരും ദിവസങ്ങളിൽ വിളിച്ചുവരുത്തി മൊഴിയെടുക്കും.

അതിനിടെ, കേസിലെ പ്രതിയായ റെഫീഖും ഷംന കാസിമും തമ്മിലുള്ള വിവാഹാലോചനയിൽ ഇടനിലക്കാരനായ മേയ്ക്കപ്പ് ആർട്ടിസ്റ്റ് തൃശൂർ വാടാനപ്പള്ളി സ്വദേശി ഹാരിസ് അറസ്റ്റിലായി. ഇയാളുടെ ബന്ധുവാണ് റെഫീഖ്. നടിയുടെ കുടുംബത്തിന് റെഫീഖി​നെ പരിചയപ്പെടുത്തിയത് ഹാരീസാണ്.

സംഘം തട്ടിപ്പിനിരയാക്കിയ 18 യുവതികളെ തിരിച്ചറിയാനായെങ്കിലും ഷംന ഉൾപ്പെടെ പത്തു പേരുടെ പരാതിയിൽ മാത്രമാണ് കേസെടുക്കാനായത്. നാണക്കേടും ഭയവും മൂലം പലരും മുന്നോട്ടു വരാത്തതാണ് തടസം. ഷംന കാസിം കേസിൽ എട്ടു പേർ അറസ്റ്റിലായി. ഇനിയും മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായതായി ഒരു പെൺകുട്ടി​ പരാതി നൽകി.

അറസ്റ്റിലായ നാലു പ്രതികൾക്ക് അന്താരാഷ്‌ട്ര സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടി കസ്റ്റംസ് പൊലീസിന് കത്തു നൽകി. ഷംനയിൽ നിന്ന് പണം തട്ടിയെടുക്കുന്നതിനൊപ്പം സ്വർണക്കടത്തും ലക്ഷ്യമിട്ടിരുന്നതായി കസ്റ്റംസ് സംശയിക്കുന്നു.

 ഷംനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഹൈദരാബാദിൽ നിന്ന് ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ നടി ഷംന കാസിമിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. ക്വാറന്റയിനിൽ കഴിയുന്ന ഇവരുമായി വീഡിയോ കോൺഫറൻസിലൂടെ വിവരങ്ങൾ തേടും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള അന്വേഷണം നട‌ക്കേണ്ടതിനാൽ ക്വാറന്റയിൻ കാലാവധി തീരുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

 പ്രതികളെ അറിയില്ലെന്ന് മീര

പ്രതികളെ തനിക്കറിയില്ലെന്ന് മോഡലായ മീര പറഞ്ഞു. പരസ്യ മോഡലുകളെ ഏകോപിപ്പിക്കുന്നയാളാണ് തന്നെ ബന്ധപ്പെട്ടത്. തനിക്ക് പോകാൻ കഴിയാത്തതിനാൽ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുത്തി. പാലക്കാട്ട് ട്രാപ്പിലായെന്ന് അവർ വിളിച്ചറിയിക്കുമ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. ഉടൻ തന്നെ ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടിയോട് പറഞ്ഞതായും മീര വ്യക്തമാക്കി. പ്രതികൾ അറസ്റ്റിലായതോടെ ആലപ്പുഴ സ്വദേശിയായ മോഡലാണ് തന്നെ സ്വർണക്കടത്തിന് പ്രേരിപ്പിച്ചതായി പരാതി നൽകിയത്. പ്രതികളുമായി പരിചയപ്പെടുത്തിയത് മീരയാണെന്നും പറഞ്ഞിരുന്നു.

​ഷം​ന​ ​കാ​സിം​ ​കേ​സ്: അ​റ​സ്റ്റി​ലാ​യ​വ​ർ​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന് ​ധ​ർ​മ്മ​ജൻ

സ്വ​ന്തം​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ന​ടി​ ​ഷം​ന​ ​കാ​സി​മി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണം​ ​ത​ട്ടാ​ൻ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​വ​ർ​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് ​നി​ർ​ബ​ന്ധി​ച്ച​താ​യി​ ​ന​ട​ൻ​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ​വെ​ളി​പ്പെ​ടു​ത്തി.​ ​അ​റ​സ്‌​റ്റി​ലാ​യ​ ​പ്ര​തി​ക​ളു​ടെ​ ​മൊ​ബൈ​ലു​ക​ളി​ൽ​ ​ധ​ർ​മ്മ​ജ​ന്റെ​ ​ന​മ്പ​ർ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ ​വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​ക​ൾ​ക്ക് ​സി​നി​മാ​മേ​ഖ​ല​യു​മാ​യു​ള്ള​ ​ബ​ന്ധ​വും​ ​സ്വ​ർ​ണ​ക്ക​ട​ത്തും​ ​പ്ര​ത്യേ​ക​മാ​യി​ ​അ​ന്വേ​ഷി​ക്കും. ആ​ദ്യം​ ​വി​ളി​ച്ച​പ്പോ​ൾ​ ​ന​ടി​ ​ഷം​ന​യു​ടെ​യും​ ​മി​യ​യു​ടെ​യും​ ​മൊ​ബൈ​ൽ​ന​മ്പ​രാ​ണ് ​പ്ര​തി​ക​ൾ​ ​ചോ​ദി​ച്ച​ത്.​ ​അ​ഷ്ക​ർ​ ​അ​ലി​ ​എ​ന്ന് ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ​ആ​ളാ​ണ് ​വി​ളി​ച്ച​ത്.​ ​സെ​ലി​ബ്രി​റ്റി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​സ്വ​ർ​ണം​ ​ക​ട​ത്തു​ന്ന​വ​രാ​ണെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​കോ​ടി​ക​ളു​ടെ​ ​ക​ണ​ക്കും​ ​പ​റ​ഞ്ഞു.​ ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്തെ​ ​ഫോ​ൺ​വി​ളി​ ​ത​മാ​ശ​യാ​യാ​ണ് ​തോ​ന്നി​യ​ത്.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ര​ണ്ടു​ത​വ​ണ​കൂ​ടി​ ​വി​ളി​ച്ച​തോ​ടെ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞു.​ ​അ​തോ​ട​‌െ​ ​ആ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​സ്വി​ച്ച് ​ഒാ​ഫാ​യി.​ ​പി​ന്നീ​ട് ​വി​ളി​ച്ചി​ട്ടു​മി​ല്ല.​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​റാ​യ​ ​ഷാ​ജി​ ​പ​ട്ടി​ക്ക​ര​യാ​ണ് ​പ്ര​തി​ക​ൾ​ക്ക് ​ത​ന്റെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ന​ൽ​കി​യ​ത്.​ ​എ​ന്തി​ന് ​കൊ​ടു​ത്തു​വെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​പ്ര​തി​ക​ൾ​ക്ക് ​ഒ​രു​ ​സി​നി​മാ​ ​ന​ടി​യെ​യും​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ഷം​ന​ ​കാ​സി​മി​ന്റെ​ ​ന​മ്പ​ർ​ ​കൈ​മാ​റി​യ​ത് ​ഷാ​ജി​ ​പ​ട്ടി​ക്ക​ര​യാ​ണെ​ന്നും​ ​ധ​ർ​മ്മ​ജ​ൻ​ ​മൊ​ഴി​ന​ൽ​കി. എ​റ​ണാ​കു​ളം​ ​വെ​സ്റ്റ് ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​ജി.​ ​പൂ​ങ്കു​ഴ​ലി,​ ​തൃ​ക്കാ​ക്ക​ര​ ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​ജി​ജി​മോ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​മൊ​ഴി​യെ​ടു​പ്പ് ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ടു.​ ​അ​ടു​ത്ത​ദി​വ​സം​ ​സി​നി​മാ​രം​ഗ​ത്തു​നി​ന്നു​ള്ള​ ​കൂ​ടു​ത​ൽ​ ​പേ​രു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​പ്ര​തി​ക​ൾ​ ​സി​നി​മാ​രം​ഗ​ത്തു​ള്ള​ ​നി​ര​വ​ധി​യാ​ളു​ക​ളു​മാ​യി​ ​നി​ര​ന്ത​രം​ ​ബ​ന്ധം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ത​യാ​യി​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.