കൊവിഡ് പോരാട്ടം: ലോകാരോഗ്യസംഘടനയ്ക്ക് ഖത്തറിന്റെ 75 കോടി

Tuesday 30 June 2020 1:16 AM IST

ദോഹ: കൊവിഡിനെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടങ്ങൾക്ക് 10 ദശലക്ഷം ഡോളർ(75.51 കോടി) പ്രഖ്യാപിച്ച് ഖത്തർ. പ്രതിരോധ വാക്സിൻ, ചികിത്സ, പരിശോധനാ ഉപകരണം എന്നിവ കണ്ടെത്തുന്നതിന് ലോകാരോഗ്യ സംഘടനക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനിയാണ് 10 ദശലക്ഷം ഡോളർ വാഗ്ദാനം നൽകിയത്. ഗ്ലോബൽ അലയൻസ്​ ഫോർ വാക്സിൻസ്​ ആൻഡ് ഇമ്മ്യൂണൈസേഷന് നേരത്തെ പ്രഖ്യാപിച്ച 20 ദശലക്ഷം ഡോളറിന് പുറമേയാണിത്. കൊവിഡ് പ്രതിബദ്ധതാ കാമ്പയിന്റെ ഭാഗമായി ഗ്ലോബൽ സിറ്റിസൺ സംഘടന സംഘടിപ്പിച്ച വീഡിയോ കോൺഫറൻസ്​ യോഗത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്​താവന.

അതേസമയം,​ യു.എ.ഇയിൽ രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസമാകുന്നുണ്ടെങ്കിലും,​ സൗദി അറേബ്യ,​ ഒമാൻ,​ കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴും രോഗവ്യാപനം വലിയതോതിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

പതറി ട്രാവൽ ആൻഡ് ടൂറിസം മേഖല

കൊവി​ഡ്​ മഹാമാരിയെ തുടർന്ന് പ​തറി നി​ൽ​ക്കു​ക​യാ​ണ്​ ബ​ഹ്​​റൈ​നി​ലെ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല. നാ​ല്​ മാ​സ​മാ​യി ഒ​രു ബി​സി​ന​സു​മി​ല്ലാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്​ ഈ ​രം​ഗ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​വ​ർ. 330ഓ​ളം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ 85 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​ർ ന​ട​ത്തു​ന്ന​താ​ണ്.