സെബിയുടെ വിലക്കില്ല: വാട്ടർഹൗസ് കൂപ്പേഴ്സ്
Tuesday 30 June 2020 12:01 AM IST
തിരുവനന്തപുരം: സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനായി പ്രവർത്തിക്കുന്ന തങ്ങൾക്ക് സെബിയുടെ വിലക്കില്ലെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. ഇത് കൺസൾട്ടിംഗ് സേവനം നൽകുന്ന ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണ്, ഓഡിറ്റ് സ്ഥാപനമല്ല. പ്രൈസ് വാട്ടർ ഹൗസ് ഓഡിറ്റ് വിഭാഗത്തിന് രണ്ടു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയ സെബി ഉത്തരവ് 2019 സെപ്തംബറിൽ സെക്യൂരിറ്റീസ് ആൻഡ് അപ്പലേറ്റ് ട്രൈബ്യൂണൽ നീക്കിയിട്ടുണ്ട്. സെബി സുപ്രീംകോടതിയെ സമീപിച്ചതിനെ തുർന്ന് വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയിൽ സേവനം അനുഷ്ഠിക്കുന്നതിന് സ്റ്റേ ഏർപ്പെടുത്തിയിട്ടുമില്ലെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.