സിവിൽ പൊലീസ് ഓഫീസർ :1861 പേർക്ക് കൂടി നിയമന ശുപാർശ

Wednesday 01 July 2020 12:07 AM IST

തിരുവനന്തപുരം :പുരുഷ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 1861 പേർക്ക് കൂടി നിയമ ശുപാർശ നൽകാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു. ഈ റാങ്ക് പട്ടികയുടെ കാലാവധി

കഴിഞ്ഞ 31ന് അവസാനിച്ചിരുന്നു. അസിസ്റ്റന്റ് സർജന്മാരുടെ പുതുതായി റിപ്പോർട്ട് ചെയ്ത 132 ഒഴിവുകളിലേക്ക് ജൂൺ 27 ന് റദ്ദായ റാങ്ക് പട്ടികയിൽ നിന്ന് നിയമന ശുപാർശ നൽകും.

ഗവ.പ്രസിൽ നിന്ന് 27 ലക്ഷം

ഒ .എം.ആർ ഷീറ്റ്

സർക്കാർ പ്രസിൽ നിന്ന് 27 ലക്ഷം ഒ .എം.ആർ ഷീറ്റ് അച്ചടിക്കാൻ തീരുമാനിച്ചു. കെ.എ. എസ് പരീക്ഷയ്‌ക്ക് ഉപയോഗിച്ച 18,000 ഒ .എം.ആർ ഷീറ്റുകൾ ഗുണനിലവാരമില്ലാത്തതിനാൽ മൂല്യനിർണ്ണയം നടത്താനാകാതെ മെഷീൻ പുറന്തള്ളിയിരുന്നു. ഹൈദരാബാദ് കമ്പനിയിൽ നിന്നും വാങ്ങിയ ഷീറ്റുകളിലാണ് പാകപ്പിഴ.നേരത്തെ മൂല്യനിർണയം നടത്താനാകാതെ മെഷീൻ പുറന്തള്ളിയ ഷീറ്റുകളും മാന്വലായി മൂല്യനിർണ്ണയം നടത്തിവരുകയാണ് .ജൂലായ് 15 ഓടെ പൂർത്തിയായേക്കും.

കായിക ക്ഷമത പരീക്ഷ

രണ്ട് വർഷമായി റാങ്ക് പട്ടിക ഇറക്കാൻ കഴിയാത്ത വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ കായിക ക്ഷമത പരീക്ഷ ജൂലായിൽ പൂർത്തിയാക്കും. പ്രസവം ,ഗർഭം എന്നിവ മൂലം നേരത്തേ എത്താൻ കഴിയാതിരുന്ന 21 പേർക്കാണ് പരീക്ഷ .