കരകയറാതെ കാർ വിപണി; ജൂണിൽ 48% നഷ്‌ടം

Thursday 02 July 2020 3:59 AM IST

കൊച്ചി: കൊവിഡ് ഭീതിയും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം ആഭ്യന്തര കാർ വിപണി ജൂണിലും നേരിട്ടത് കനത്ത നഷ്‌ടം. ഒട്ടുമിക്ക ബ്രാൻഡുകളും 2019 ജൂണിനെ അപേക്ഷിച്ച് കഴിഞ്ഞമാസം കുറിച്ചത് നെഗറ്രീവ് വളർച്ച. ഇന്നലെ പുറത്തുവന്ന കണക്കുപ്രകാരം ജൂണിലെ ആകെ ആഭ്യന്തര കാർ വില്പന 1.17 ലക്ഷം യൂണിറ്റുകളാണ്. 2019 ജൂണിലെ 2.26 ലക്ഷത്തെക്കാൾ 48 ശതമാനം കുറവ്.

ജൂണിലെ വില്പനയിൽ 51,​274 കാറുകളും മാരുതിയുടേതാണ്. അതേസമയം,​ 2019 ജൂണിൽ മാരുതി 1.11 ലക്ഷം കാറുകൾ വിറ്റഴിച്ചിരുന്നു; ഇക്കുറി ഇടിവ് 54 ശതമാനം. വില്പനയിലെ ഒന്നാംസ്ഥാനമെന്ന കുത്തക മാരുതി കൈവിടാതെ നിലനിറുത്തി. ചെറു വാണിജ്യ വാഹനമായ സൂപ്പർ ക്യാരിയുടെ 1,​026 യൂണിറ്രുകളും കഴിഞ്ഞമാസം മാരുതി പുതുതായി നിരത്തിലെത്തിച്ചു.

ആഭ്യന്തര വില്പന

(ജൂണിലെ ആഭ്യന്തര വില്പനയും നഷ്‌ടവും)​

മാരുതി സുസുക്കി : 51,​274 (-54%)​

ഹ്യുണ്ടായ് : 21,​320 (-49%)​

ടാറ്റ മോട്ടോഴ്സ് : 11,​419 (-14%)​

മഹീന്ദ്ര : 8,​075 (-57%)​

റെനോ : 4,​634 (-14%)​

ടൊയോട്ട : 3,​866 (-64%)​

ഫോഡ് : 2,​639 (-51%)​

ഫോക്‌സ്‌വാഗൻ : 1,​500 (-39%)​

ഹോണ്ട : 1,​398 (-86%)​

സ്‌കോഡ : 790 (-20%)​

നിസാൻ : 576 (-81%)​

ഫിയറ്ര് : 350 (-58%)​