ആദ്യ ഫലം നെഗറ്റീവായാൽ രോഗികൾക്ക് ഡിസ്‌ചാ‌ർ‌ജ്,​ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി സർക്കാർ

Wednesday 01 July 2020 7:33 PM IST

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ല്‍ മാ​റ്റം​വ​രു​ത്തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ര​ണ്ടു ത​വ​ണ തു​ട​ര്‍​ച്ച​യാ​യി നെ​ഗ​റ്റീ​വ് ഫ​ലം​വ​ന്നാ​ല്‍ മാ​ത്രം കൊവി​ഡ് രോ​ഗി​ക​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്താ​ല്‍ മ​തി​യെ​ന്ന നി​ബ​ന്ധ​ന​യാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ച​ത്. പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഡി​സ്‌ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​ന് ഇ​നി ര​ണ്ടു പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യ​മി​ല്ല. ആ​ദ്യ ടെ​സ്റ്റ് പോസി​റ്റീ​വാ​യി 10 ദി​വ​സം പി​ന്നി​ടു​മ്പോൾ രോ​ഗല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​തി​രി​ക്കു​ക​യും, ടെ​സ്റ്റി​ല്‍ നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്താ​ല്‍ ഡി​സ്‌ചാര്‍​ജ് ചെ​യ്യാം. പോ​സി​റ്റീ​വാ​യാ​ല്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ടെ​സ്റ്റ് ന​ട​ത്തി റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വാ​കു​മ്പോ​ള്‍ ഡി​സ്‌ചാ​ര്‍​ജ് ചെ​യ്യ​ണം. ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണിക്കുന്ന കൊ​വി​ഡ് രോ​ഗി​ക​ളെ​യും രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ല്‍ പ​ത്താം ദി​വ​സം ടെ​സ്റ്റ് ചെ​യ്യാം. പ​ല വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​വും കൊവി​ഡ് രോ​ഗി​ക​ളെ ഡി​സ്‌ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഡി​സ്‌ചാ​ര്‍​ജ് ചെ​യ്യു​ന്ന​വ​ര്‍ യാ​ത്ര ചെ​യ്യു​ന്ന​തും ബ​ന്ധു​ക്ക​ളെ കാ​ണു​ന്ന​തും വി​വാ​ഹ​ങ്ങ​ളി​ലും മ​റ്റു ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തും ഏ​ഴു ദി​വ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്.