15 മുക്തി, ആറ് പേർക്ക് കൊവിഡ്
കോഴിക്കോട്: ഇന്നലെ ജില്ലയിൽ ആറു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ച വെസ്റ്റ്ഹിൽ സ്വദേശിനി (32) ജൂൺ 28നാണ് ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയത്. തുടർന്ന് എറണാകുളത്തെ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 29ന് നടത്തിയ സ്രവം പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ എറണാകുളത്ത് ചികിത്സയിലായി.
29നാണ് താമരശ്ശേരി സ്വദേശി (40) സൗദിയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. തുടർന്ന് സർക്കാർ വാഹനത്തിൽ കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണത്തിലായി. റാപ്പിഡ് പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സ്രവം പരിശോധനയ്‌ക്കെടുത്തു. പോസിറ്റീവായതോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. 18ന് കുവൈറ്റിൽ നിന്ന് കോഴിക്കോടെത്തിയ താമരശ്ശേരി സ്വദേശി (30) വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 29 ന് രോഗലക്ഷണങ്ങളെ തുടർന്ന് സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവായി. തുടർന്ന് ചികിത്സക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.
18 ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ വാണിമേൽ സ്വദേശി (42) കോഴിക്കോടെത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 29 ന് നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സി.യിലേയ്ക്ക് മാറ്റി. 25 ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ ഉണ്ണികുളം സ്വദേശി (36) 26 നാണ് കോഴിക്കോട്ടെ വീട്ടിലെത്തി നിരീക്ഷണത്തിലായത്. 29 ന് താമരശ്ശേരി താലൂക്കാശുപത്രിയിൽ സ്രവം പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സി.യിലേയ്ക്ക് മാറ്റി. ജൂൺ 27 ന് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്റെ (68) സ്രവം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗമുക്തരായവർ
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചേവരമ്പലം സ്വദേശിനികൾ (67, 24), ഒഞ്ചിയം സ്വദേശി (59), നരിപ്പറ്റ സ്വദേശി (26), കാവിലുംപാറ സ്വദേശി (50), രാമനാട്ടുകര സ്വദേശി (57), ചെലവൂർ സ്വദേശി (52), തൊണ്ടയാട് സ്വദേശിനി (25), പയ്യോളി സ്വദേശി (46), ചോറോട് സ്വദേശി (46), ഒളവണ്ണ സ്വദേശി (58), മലപ്പുറം സ്വദേശികൾ (43, 48), വയനാട് സ്വദേശി (36), എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി (25)
ജില്ലയിലെ ഇന്നലത്തെ കണക്കുകൾ
ഇന്നലെ നിരീക്ഷണത്തിലായവർ- 692
ആകെ നിരീക്ഷണത്തിലുള്ളവർ- 19,413
നിരീക്ഷണം പൂർത്തിയാക്കിയവർ- 47,918
ഇന്നലെ നിരീക്ഷണത്തിലായ പ്രവാസികൾ- 409
ആകെ നിരീക്ഷണത്തിലുള്ള പ്രവാസികൾ- 11,918
നിരീക്ഷണം പൂർത്തിയാക്കിയ പ്രവാസികൾ- 6,195
കൊവിഡ് കെയർ സെന്ററുകളിലുള്ളത്- 460
വീടുകളിലുള്ളത്- 11,396
ആശുപത്രികളിലുള്ളത്- 62
വീടുകളിൽ നിരീക്ഷണത്തിലുള്ള ഗർഭിണികൾ- 153