റേഷൻകാർഡ് അപേക്ഷ ഓൺലൈനിൽ

Thursday 02 July 2020 12:41 AM IST

തിരുവനന്തപുരം: ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സിവിൽ സപ്ളൈസ് ഡയറക്ടർ ഹരിത വി.കുമാർ അറിയിച്ചു.

പുതിയ റേഷൻ കാർഡിനുളള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രം നൽകണം. ആവശ്യമായ അനുബന്ധരേഖകളും സമർപ്പിക്കണം. അപേക്ഷയിന്മേലുള്ള ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ അറിയിക്കുന്ന മുറയ്ക്ക് ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണം.

മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന അപേക്ഷകൾ റേഷൻ കടകളിലെ ബോക്സിലിട്ടാൽ മതിയാകും. രേഖകൾ ആവശ്യമുണ്ടെങ്കിൽ ഗുണഭോക്താവിനെ ബന്ധപ്പെട്ടെ ഓഫീസിൽ നിന്നും വിളിച്ച് എപ്പോൾ എത്തിക്കണമെന്ന് അറിയിക്കും.

ഓൺലൈൻ ലിങ്ക് https://civilsupplieskerala.gov.in/