സർവകലാശാല വാർത്തകൾ
കേരള സർവകലാശാല
വൈവാ വോസി
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷയുടെ വൈവാവോസി 13 മുതൽ ആരംഭിക്കും. വിദ്യാർത്ഥികൾ അവരവരുടെ കോളേജ് സെന്ററിൽ രാവിലെ 9.30 ന് ഹാജരാകണം. കൊവിഡ് പശ്ചാത്തലത്തിൽ പ്രസ്തുത കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ ഓൺലൈൻ വൈവയ്ക്കായി 8 ന് മുമ്പ് പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകണം.
ടൈംടേബിൾ
നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/യു.ഐ.എം/റഗുലർ - ഈവനിംഗ്/ട്രാവൽ ആൻഡ് ടൂറിസം - 2014 സ്കീം ആൻഡ് 2018 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
സി.ബി.സി.എസ്.എസ് ബി.കോം ഒന്നാം സെമസ്റ്റർ 2010, 2011 അഡ്മിഷൻ (മേഴ്സിചാൻസ്) 2012 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 10 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
എം.കോം വൈവ
കോഴിക്കോട്ടെ കോളേജുകളിലെ നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) ഡിസർട്ടേഷൻ മൂല്യനിർണയവും വൈവയും ആറിന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എം.എം.സി പ്രാക്ടിക്കൽ പരീക്ഷ ആറ്, ഏഴ് തീയതികളിൽ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ നടക്കും.
കണ്ണൂർ സർവകലാശാല
പുനർമൂല്യ
നിർണയം
ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനും അപേക്ഷിക്കുന്നതിനുള്ള തീയതി 15 ന് വൈകിട്ട് 5 മണി വരെ നീട്ടി. ഇന്റേണൽ മാർക്ക് സമർപ്പണം അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ മാർക്കുകൾ 6 മുതൽ 8 വരെ ഓൺലൈനായി സമർപ്പിക്കണം.