അതിവേഗ റെയിലിന് വഴിയൊരുക്കാൻ 2000 വീടുകൾ 'ഉരുട്ടി മാറ്റും"

Friday 03 July 2020 12:00 AM IST

തി​രു​വ​ന​ന്ത​പു​രം​:​നാ​ലു​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​കാ​സ​ർ​കോ​ട്ടെ​ത്താ​വു​ന്ന​ ​സെ​മി​-​ഹൈ​സ്പീ​ഡ് ​റെ​യി​ൽ​ ​പാ​ത​യ്ക്കാ​യി​ ​കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​ 20,000​വീ​ടു​ക​ളി​ൽ​ 2000​എ​ണ്ണം​ ​ഉ​യ​ർ​ത്തി​ ​മ​റ്റൊ​രി​ട​ത്ത് ​സ്ഥാ​പി​ക്കും.​ ​പാ​രീ​സി​ൽ​ ​ഈ​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ണ്ട്.​ ​ഇ​രു​പ​ത് ​വ​ർ​ഷം​ ​ഗ്യാ​ര​ന്റി​യും​ ​വ​ൻ​തു​ക​യു​ടെ​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​ന​ൽ​കി​യാ​വും​ ​വീ​ടു​ക​ൾ​ ​മാ​റ്രി​വ​യ്ക്കു​ക.​ ​റെ​യി​ൽ​വേ​ ​വി​ക​സ​ന​കോ​ർ​പ​റേ​ഷ​ൻ​ ​ഉ​ട​ൻ​ ​അ​ന്താ​രാ​ഷ്ട്ര​ ​ടെ​ൻ​ഡ​ർ​ ​വി​ളി​ക്കും. തെ​ക്ക​ൻ​ജി​ല്ല​ക​ളി​ലാ​ണ് ​കൂ​ടു​ത​ൽ​ ​വീ​ടു​ക​ൾ​ ​പൊ​ക്കി​മാ​റ്റു​ക. ഏ​റ്റെ​ടു​ക്കു​ന്ന​ 1198​ഹെ​ക്ട​ർ​ ​ഭൂ​മി​യി​ലെ​ ​വീ​ടു​ക​ൾ​ക്ക് ​മു​ഴു​വ​ൻ​ ​വി​ല​യും​ 100​ശ​ത​മാ​നം​ ​ആ​ശ്വാ​സ​സ​ഹാ​യ​വും​ ​ന​ൽ​കു​ന്നു​ണ്ട്.​ ​അ​താ​യ​ത് 40​ല​ക്ഷ​ത്തി​ന്റെ​ ​വീ​ടി​ന് 80​ല​ക്ഷം​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ല​ഭി​ക്കും.സ​ർ​ക്കാ​രി​നെ​ ​സം​ബ​ന്ധി​ച്ച് ഉ​യ​ർ​ത്തി​മാ​റ്രി​ ​മ​റ്റൊ​രി​ട​ത്ത് ​സ്ഥാ​പി​ക്കു​ന്ന​താ​ണ് ​ലാ​ഭ​ക​രം.​ ​ആ​ല​പ്പു​ഴ,​ ​കൊ​ച്ചി,​കാ​യം​കു​ളം,​ ​മ​ല​പ്പു​റം,​ക​ണ്ണൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ്ര​ള​യ​ത്തി​ൽ​ ​മു​ങ്ങി​യ​ ​വീ​ടു​ക​ൾ​ ​ജാ​ക്ക് ​ഉ​പ​യോ​ഗി​ച്ച് ​അ​ടി​സ്ഥാ​നം​ ​ഉ​യ​ർ​ത്തി​ ​ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ത്യ​യി​ലെ​ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ​ ​ഒ​രു​വീ​ട് ​ഉ​യ​ർ​ത്താ​ൻ​ ​മൂ​ന്നു​മാ​സ​മെ​ടു​ക്കും.​ ​അ​തി​നാ​ലാ​ണ് ​വി​ദേ​ശ​ക​മ്പ​നി​യെ​ ​തേ​ടു​ന്ന​ത്.

ഉയർത്തി മാറ്റുന്ന വീടുകൾ

30ലക്ഷത്തിനുമേൽ വിലയുള്ള പുതിയതും ഉറപ്പുമുള്ള വീടുകൾ ഉടമയ്ക്ക് ഏറ്റെടുത്തതിന്റെ ബാക്കിയായോ അതിനടുത്തായോ സ്ഥലം ഉണ്ടായിരിക്കണം.

വീട് നീക്കം ഇങ്ങനെ

ന്യൂമാറ്റിക് ജാക്ക് ഉപയോഗിച്ച് ഉയർത്തിയശേഷം റോളറുപയോഗിച്ച് അടിത്തറയോടെ ഉരുട്ടും മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉപയോഗിച്ചതുപോലുള്ള കമ്പ്യൂട്ടർ സംവിധാനത്തിലൂടെ നിയന്ത്രിക്കും.

വീട് ഉയർത്തലും ഉറപ്പിക്കലും

ഹ​രി​യാ​ന​ക്കാ​ർ​ ​നൂ​റി​ലേ​റെ​ ​വീ​ടു​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. അ​ടി​ത്ത​റ​ ​അ​ൽ​പ്പം​ ​പൊ​ട്ടി​ച്ച​ശേ​ഷം​ ​ഇ​രു​മ്പ് ​ചാ​ന​ലി​ൽ​ ​നി​ര​വ​ധി​ ​ജാ​ക്ക് ​ഉ​റ​പ്പി​ക്കും.​ ​ഇ​വ​ ​അ​ൽ​പ്പാ​ൽ​പ്പം​ ​ഉ​യ​ർ​ത്തി​യാ​ണ് ​വീ​ടു​യ​ർ​ത്തു​ക.​ ​ഉ​യ​ർ​ത്തി​യ​ ​ഭാ​ഗ​ത്ത് ​കോ​ൺ​ക്രീ​റ്റ് ​ക​ട്ട​കെ​ട്ടി​ ​ബ​ല​പ്പെ​ടു​ത്തും.​ ​കോ​ൺ​ക്രീ​റ്റ് ​പ​മ്പ്ചെ​യ്ത് ​ഉ​റ​പ്പി​ക്കും.​ ​വീ​ണ്ടും​ ​ഫ്ലോ​റിം​ഗ് ​ന​ട​ത്ത​ണം.​ ​വ​യ​റിം​ഗ്,​ ​ജ​ന​ൽ,​ ​വാ​തി​ൽ​ ​ഇ​വ​യൊ​ന്നും​ ​മാ​റേ​ണ്ട. ച​തു​ര​ശ്ര​യ​ടി​ക്ക് 250​രൂ​പ​യാ​ണ് ​കൂ​ലി.​ ​ര​ണ്ടാ​യി​രം​ ​ച​തു​ര​ശ്ര​അ​ടി​യു​ള്ള​ ​വീ​ടി​ന് 5​ല​ക്ഷം​രൂ​പ​യാ​വും.​ ​സി​മ​ന്റ്,​ ​ക​മ്പി​ ​ചെ​ല​വ് ​പു​റ​മെ.