ഹെൽത്ത് ബീക്കൺ അവാർഡ് ഡോ.നൈജു അജുമുദ്ദീന്
Friday 03 July 2020 12:00 AM IST
തിരുവനന്തപുരം:ലോകാര്യോഗ്യ സംഘടനയുടെ ഇക്കണോമിക്ക് ആൻഡ് സോഷ്യൽ കൗൺസിലിനു കീഴിലുള്ള വിമെൻ എംപവർമെന്റ് ആൻഡ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്റർ ഒഫ് ഇന്ത്യയുടെ ഈ വർഷത്തെ ഹെൽത്ത് ബീക്കൺ അവാർഡിന് ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓർത്തോപീഡീക്സ് ആൻഡ് ട്രോമറ്റോളജിയിലെ അസ്ഥിരോഗ വിദ്ഗദ്ധനായ ഡോ.നൈജു അജുമുദ്ദീനെ തിരഞ്ഞെടുത്തു.ആരോഗ്യമേഖലയിലെ മികവിനൊപ്പം സാമൂഹ്യ സേവനത്തിനുമാണ് അവാർഡ് നൽകിയതെന്ന് വിമെൻ എംപവർമെന്റ് ആൻഡ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്റർ ഒഫ് ഇന്ത്യയുടെ ചെയർമാൻ ഡോ.കെ.ജി. വിജയലക്ഷ്മി അറിയിച്ചു.