ബസ് ഓൺ ഡിമാൻഡ് അഥവാ ഇരട്ടി നിരക്കിൽ യാത്ര

Friday 03 July 2020 12:00 AM IST

തിരുവനന്തപുരം: ജീവനക്കാരുടെ 'സഹായത്തിന്' കെ.എസ്.ആർ.ടി.സി ബസ് ഓൺ ഡിമാന്റെന്ന പേരിൽ ആരംഭിച്ച സർവീസുകളിൽ ഈടാക്കുന്നത് ടിക്കറ്റിന്റെ ഇരട്ടിയിലേറെ നിരക്ക്. നെടുമങ്ങാട്ട് നിന്നും നെയ്യാറ്റിൻകര നിന്നും സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കുമാണ് സർവീസ്. നെടുമങ്ങാട്ടു നിന്ന് സെക്രട്ടേറിയറ്റിലെത്താൻ നിലവിലെ നിരക്ക് 19 രൂപ. നെയ്യാറ്റിൻകര നിന്നാണെങ്കിൽ 24രൂപ. ബസ് ഓൺ ഡിമാന്റിൽ 50 രൂപ. ദിവസം പോയിവരാൻ 100 രൂപ ഒരുമിച്ചുനൽകണം.

പാർക്കിംഗ് ഫീസ് നൽകാതെ ബസ് സ്റ്റാൻഡിൽ ഇരു ചക്രവാഹനം പാർക്ക് ചെയ്തശേഷം ബസിൽ കയറാമെന്നതാണ് ഗുണം. നോൺ സ്റ്റോപ്പ് സർവീസാണ്. ഡിപ്പോയിൽ നിന്ന് അകലെയുള്ളവർ ബൈക്കിലെത്തണം. ലോക്ക് ഡൗൺ കാലത്ത് സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക ബസിൽ ഏതു സ്റ്റോപ്പിലുള്ളവർക്കും കയറാമായിരുന്നു. അവിടെ നിന്നുള്ള ടിക്കറ്റെടുത്താൽ മതി. രണ്ട് പേരുടെ സീറ്റിൽ ഒരാൾക്ക് യാത്ര അനുവദിച്ചിരുന്നപ്പോൾ മാത്രമാണ് 50% അധികം ഈടാക്കിയിരുന്നത്.

ബ​സ് ​ഓ​ൺ​ ​ഡി​മാ​ൻ​ഡ് ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ത്

​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സാ​ധാ​ര​ണ​നി​ര​ക്ക് ​(​ഇ​രു​വ​ശ​ത്തേ​യ്ക്കും​)​ 38​ ​രൂപ
​ബ​സ് ​ഓ​ൺ​ ​ഡി​മാ​ൻ​ഡ് ​(​ഇ​രു​വ​ശ​ത്തേ​യ്ക്കും​)​ 100​ ​രൂപ
​ന​ഷ്ട​മി​ല്ലാ​തെ​ ​ഓ​ടാ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​(​കി​ലോ​മീ​റ്റ​റി​ന്)​ ​കി​ട്ടേ​ണ്ട​ ​നി​ര​ക്ക് 44​ ​രൂപ
​ഇ​പ്പോ​ൾ​ ​കി​ട്ടു​ന്ന​ത് ​കി​ലോ​മീ​റ്റ​റി​ന് 23​ ​രൂപ
​ബ​സ് ​ഓ​ൺ​ഡി​മാ​ൻ​ഡി​ൽ​ ​കി​ട്ടു​ന്ന​ ​വ​രു​മാ​നം​ ​(​കി​ലോ​മീ​റ്റ​റി​ന്)​ 141​ ​രൂപ

അ​ങ്ങ​നെ​ ​ഇ​പ്പോൾ
മ​ത്സ​രി​ച്ചോ​ടേ​ണ്ട

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​കാ​ര്യ​ ​ലി​മി​റ്റ​ഡ് ​സ്റ്റോ​പ്പ് ​ബ​സു​ക​ൾ​ക്ക് ​ദൂ​ര​പ​രി​ധി​ ​നി​യ​മം​ ​ലം​ഘി​ച്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ൾ​ക്കൊ​പ്പം​ ​മ​ത്സ​രി​ച്ച് ​ഓ​ടാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്കി.​ 2015​ ​ൽ​ ​ന​ൽ​കി​യ​ ​അ​ന​ർ​ഹ​മാ​യ​ ​ഈ​ ​ആ​നു​കൂ​ല്യം​ ​റ​ദ്ദാ​ക്കി​യ​ത് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​നേ​ട്ട​മാ​കും.
31​ ​ദേ​ശ​സാ​ൽ​കൃ​ത​ ​പാ​ത​ക​ളി​ലെ​ 241​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ക്ക് 140​ ​കി​ലോ​മീ​റ്റ​റാ​യി​ ​യാ​ത്ര​ ​ചു​രു​ക്കേ​ണ്ടി​ ​വ​രും.​ ​നി​ല​വി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​സൂ​പ്പ​ർ​ഫാ​സ്റ്റു​ക​ൾ​ക്കൊ​പ്പം​ ​ഇ​വ​ ​ഓ​ർ​ഡി​ന​റി​ ​ബ​സു​ക​ളാ​യി​ ​മ​ത്സ​രി​ച്ച് ​ഓ​ടു​ക​യാ​ണ്.​ ​കോ​ട​തി​ ​വി​ധി​യു​ടെ​ ​ആ​നു​കൂ​ല്യ​ത്തി​ൽ​ ​അ​ഞ്ച് ​മി​നി​ട്ട് ​വ്യ​ത്യാ​സ​ത്തി​ൽ​ ​ഓ​ടാ​നു​ള്ള​ ​അ​നു​മ​തി​യും​ ​ഇ​വ​ർ​ ​നേ​ടി​യെ​ടു​ത്തി​രു​ന്നു.​ 500​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​സ്വ​കാ​ര്യ​ ​ഓ​ർ​ഡി​ന​റി​ ​ബ​സു​ക​ൾ​ ​ഓ​ടി​യി​രു​ന്നു.​ ​മോ​ട്ടോ​ർ​വാ​ഹ​ന​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​പ്ര​കാ​രം​ ​ഓ​ർ​ഡി​ന​റി​ ​ലി​മി​റ്റ​ഡ് ​സ്‌​റ്റോ​പ്പ് ​ബ​സു​ക​ൾ​ക്ക് ​പ​ര​മാ​വ​ധി​ 140​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​ഓ​ടാ​നാ​ണ് ​അ​നു​മ​തി.