ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം ചർച്ച ചെയ്യും: വിജയരാഘവൻ
Friday 03 July 2020 12:00 AM IST
തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിപ്രവേശനം സംബന്ധിച്ച് ഇടതുമുന്നണി ചർച്ച ചെയ്യുമെന്ന് കൺവീനർ എ.വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസിന് ബഹുജന പിന്തുണയുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ലേഖനം ആ പാർട്ടിയെയും അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായപ്രകടനമാണ്. ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കുമോ ഇല്ലയോ എന്നത് എൽ.ഡി.എഫ് കൂട്ടായി ചർച്ച ചെയ്ത് തീരുമാനിക്കും. അവർ കേരളത്തിൽ സ്വാധീനമുള്ള രാഷ്ട്രീയപ്പാർട്ടിയാണ്. അത് തർക്കമില്ലാത്ത വസ്തുതയാണെന്നും വിജയരാഘവൻ പറഞ്ഞു.