ലയന നീക്കത്തിൽ ചർച്ച തുടരും: ശ്രേയാംസ് കുമാർ

Friday 03 July 2020 12:36 AM IST

കോഴിക്കോട്: എൽ.ജെ.ഡി - ജെ.ഡി.എസ് ലയന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രാഥമിക ചർച്ച മാത്രമാണ് നടന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും ചർച്ച നടക്കും. ചില നടപടി ക്രമങ്ങൾ തീരുമാനിക്കണം. ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയിലേക്ക് മുസ്ലിം ലീഗ് എത്തിയത് താത്കാലിക ലാഭത്തിൽ കണ്ണ് വെച്ചാണെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. ലീഗിനെ പോലുള്ള ഒരു കക്ഷിക്ക് ചേർന്നതല്ല ഇത്.

എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉറപ്പെന്ന് തോന്നിയതുകൊണ്ടാണ് യു.ഡി.എഫ് ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.