ചിരട്ടകളിൽ ബോറടി മാറ്റി കൃഷ്ണപ്രിയ
തിരൂർ: വെറുതെ വലിച്ചെറിയാനോ കളയാനോ ഉള്ളതല്ല , ആലത്തിയൂർ മലബാർ വാൾഡോഫ് സ്‌കൂൾ അദ്ധ്യാപികയായ കൃഷ്ണപ്രിയയ്ക്ക് ചിരട്ടകൾ. ലോക്ക് ഡൗൺ വിരസതയകറ്റാൻ ചിരട്ടയെയാണ് കൃഷ്ണപ്രിയ ആശ്രയിച്ചത്. ചിരട്ടകൾ കരകൗശല വസ്തുക്കളാക്കി മാറ്റുകയാണ് കൃഷ്ണപ്രിയയുടെ ഇപ്പോഴത്തെ ഹോബി.
ചിരട്ടകൾ രണ്ടുദിവസം വെള്ളത്തിലിട്ടു വച്ച ശേഷമാണ് നിർമ്മാണത്തിലേക്ക് കടക്കുക.
ഒരെണ്ണം പൂർത്തിയാക്കാൻ നാലുമണിക്കൂറോളമെടുക്കും. ജോലി തുടങ്ങിയാൽ തീർത്തിട്ടേ എഴുന്നേൽക്കൂ. നിരവധി മനോഹരരൂപങ്ങൾ ഇതിനകം കൃഷ്ണപ്രിയ പൂർത്തിയാക്കിക്കഴിഞ്ഞു. എലി, തെങ്ങ്, ഫ്ളവർവേയ്സ്, ആമ, സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ, പൂക്കൊട്ട, സർപ്പം, പ്രാവ്, കൈതച്ചക്ക, പൂമ്പാറ്റ, പൂക്കൾ തുടങ്ങി ഒട്ടേറെ രൂപങ്ങൾ കൃഷ്ണ പ്രിയ ചിരട്ടയിൽ കൊത്തിയെടുത്തിട്ടുണ്ട്. ഇളനീർ കൊണ്ടുണ്ടാക്കിയ കിളിക്കൂടും എടുത്തുപറയണം.
വെട്ടം വാക്കാട് കാട്ടിപ്പറമ്പിൽ സജീഷിന്റെ ഭാര്യയാണ്. വീട്ടുകാരുടെ പിന്തുണ
കൃഷ്ണപ്രിയക്ക് വേണ്ടുവോളമുണ്ട്.