ഒൻപത് പേർക്ക് കൂടി കൊവിഡ്

Friday 03 July 2020 1:06 AM IST

കൊ​ല്ലം: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേർ ഉൾ​പ്പെടെ ജി​ല്ല​യിൽ ഇ​ന്ന​ലെ ഒൻ​പ​തുപേർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​ഴുപേർ വി​ദേ​ശ​ത്ത് നി​ന്നും ര​ണ്ടു​പേർ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​ന്ന​ലെ ആ​രും രോ​ഗ​മു​ക്ത​രാ​യി​ല്ല. ഇ​തോ​ടെ കൊ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലു​ള്ള കൊ​ല്ലം സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 199 ആ​യി.

സ്ഥി​രീ​ക​രി​ച്ച​വർ

1. ജൂൺ 19ന് മ​സ്​ക​റ്റിൽ നി​ന്നെ​ത്തി​യ നെ​ടു​മ്പ​ന പ​ള്ളി​മൺ സ്വ​ദേ​ശി​നി (40)

2. പ​ള്ളി​മൺ സ്വ​ദേ​ശി​നി​യു​ടെ13 വ​യ​സു​ള്ള മ​കൻ

3. പ​ള്ളി​മൺ സ്വ​ദേ​ശി​നി​യു​ടെ​ ആ​റ് വ​യ​സു​ള്ള മ​കൾ

4. ജൂൺ 28ന് ഷാർ​ജ​യിൽ നി​ന്നെ​ത്തി​യ ക​ണ്ണ​ന​ല്ലൂർ വ​ട​ക്കേ​മു​ക്ക് സ്വ​ദേ​ശി (33)

5. ജൂൺ 24ന് ബ​ഹ്റി​നിൽ നി​ന്നെ​ത്തി​യ മൈ​ലാ​ടും കു​ന്ന് സ്വ​ദേ​ശി (31)

6. ജൂൺ 25ന് ഐ​വ​റി​കോ​സ്റ്റിൽ നി​ന്നെ​ത്തി​യ വാ​ള​ത്തും​ഗൽ സ്വ​ദേ​ശി (38)

7. ജൂൺ 12ന് ഡൽ​ഹി​യിൽ നി​ന്നെ​ത്തി​യ പൂ​ന​ലൂർ സ്വ​ദേ​ശി​നി (38)

8. ജൂൺ 20ന് ഹ​രി​യാ​ന​യിൽ നി​ന്നെ​ത്തി​യ ക്ലാ​പ്പ​ന സ്വ​ദേ​ശി​നി (13)

9. ജൂൺ 19ന് മ​സ്​ക​റ്റിൽ നി​ന്നെ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​നി (28)