മൃതദേഹങ്ങളുമായി സഞ്ചരിക്കുന്ന പത്താംക്ലാസുകാരൻ ; ഉള്ളം പൊള്ളിക്കും ഈ ജീവിതകഥ

Sunday 05 July 2020 12:00 AM IST

കൊവിഡിനെ പേടിച്ച് ലോകം വീട്ടിലടച്ചിരിക്കുമ്പോൾ രാജ്യതലസ്ഥാനത്ത് അതേ രോഗവുമായി മുഖാമുഖമുള്ള യുദ്ധത്തിലാണ് മുഹമ്മദ് ചാന്ദ് എന്ന പത്താംക്ലാസുകാരൻ. കൊവിഡ് മൃതദേഹങ്ങൾ ചുമന്ന് സംസ്കരിക്കുന്ന ജോലിചെയ്യാൻ പേടിയില്ലേ...എന്ന ചോദ്യത്തിന് മുന്നിൽ വൈറസിനെയല്ല പട്ടിണിയെയല്ലേ പേടിക്കേണ്ടതെന്ന മറുചോദ്യവുമായി അവൻ തലയുയർത്തി നിൽക്കുന്നു. കൈയിലൊരു നാണയത്തുട്ടുപോലുമെടുക്കാനില്ലാത്ത ആയിരക്കണക്കിന് മുഖങ്ങളുടെ പ്രതിനിധിയായ ചാന്ദിന്റെ ഇരുട്ടിലും വെളിച്ചം പരത്തുന്ന ജീവിതത്തിലേക്ക്....

വൈറ​​​സി​​​നെ​​​ ​​​ ​ന​​​മു​​​ക്ക് ​​​ ​അ​​​തി​​​ജീ​​​വി​​​ക്കാം,​​​ ​​​പ​​​ക്ഷേ​​​ ​​​ ​വി​​​ശ​​​പ്പി​​​ൽ​​​ ​​​നി​​​ന്ന് ​​​ ​എ​ങ്ങ​നെ​ ​ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​കും​​​?​​​ ​​​കൊ​​​വി​​​ഡ് ​​​ബാ​​​ധി​​​ച്ച് ​​​മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ ​​​കാ​​​ത്ത്,​​​ ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ ​​​കൊ​​​വി​​​ഡ് ​​​ആ​​​ശു​​​പ​​​ത്രി​​​യാ​​​യ​​​ ​​​ലോ​​​ക് ​​​നാ​​​യ​​​ക് ​​​ജ​​​യ്പ്ര​​​കാ​​​ശ് ​​​നാ​​​രാ​​​യ​​​ൺ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യ്‌​​​ക്ക് ​​​ ​മു​​​ന്നി​​​ൽ​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​ ​​​പ​​​ത്താം​​​ ​​​ക്ലാ​​​സു​​​കാ​​​ര​​​ന്റെ​​​ ​​​ ​ചോ​​​ദ്യ​​​മാ​​​ണി​​​ത്.​​​ ​​​ക​​​ലാ​​​പം​​​ ​​​ന​​​ട​​​ന്ന​​​ ​​​വ​​​ട​​​ക്ക് ​​​കി​​​ഴ​​​ക്ക​​​ൻ​​​ ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ ​​​സീ​​​ലം​​​പൂ​​​ർ​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​ ​മു​​​ഹ​​​മ്മ​​​ദ് ​​​ചാ​​​ന്ദി​ന്റെ​ ​ ചോ​ദ്യം​ ​എ​ല്ലാ​വ​രോ​ടു​മാ​യാ​ണ്.​ ​​​കൊ​​​വി​​​ഡ് ​​​ബാ​​​ധി​​​ച്ച് ​​​ ​മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ ​​​ശ്‌​​​മ​​​ശാ​​​ന​​​ത്തി​​​ലും​​​ ​​​ഖ​​​ബ​​​റി​​​സ്ഥാ​​​നി​​​ലു​​​മെ​​​ത്തി​​​ക്കു​ന്ന​ ​ജോ​ലി​യാ​ണ​വ​ന്.​ ​​​ ​​​സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ​​​കൂ​​​ടെ​യു​ണ്ടാ​വു​ക​യും​ ​വേ​ണം.​​​ ​​​ചു​​​രു​​​ക്കി​​​ ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ ​​​'​​​മൃ​​​ത​​​ദേ​​​ഹം​​​ ​​​ചു​​​മ​​​ക്കു​​​ന്ന​​​വ​​​ൻ​​​!​​​"​​​ ​​​മാ​​​സ​​​ശ​​​മ്പ​​​ളം​​​ 17,000​​​ ​​​രൂ​​​പ. തു​​​ട​​​ക്ക​​​ത്തി​​​ലെ​​​ ​​​അ​വ​ന്റെ​ ​ചോ​​​ദ്യ​​​ത്തി​​​ന്റെ​​​ ​​​പൊ​​​രു​​​ൾ​​​ ​​​പി​​​ടി​​​കി​​​ട്ടി​​​ ​​​കാ​​​ണു​​​മ​​​ല്ലോ​​​!​​​ ​​​താ​​​ന​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​ഏ​​​ഴു​​​വ​​​യ​​​റി​​​ന് ​​​ലോ​​​ക്ക് ​​​ഡൗ​​​ണി​​​ട്ട​​​ ​​​അ​​​തേ​​​ ​​​കൊ​​​വി​​​ഡ് ​​​ത​​​ന്നെ,​​​ ​​​ഇ​​​താ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ന് ​​​ ​അ​​​ന്നം​​​ ​​​ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന​ ​സ​ത്യം​ ​ഒ​ര​ൽ​പ്പം​ ​​​പ​​​രി​​​ഹാ​​​സ​​​ത്തോ​​​ടെ​​​യും​​​ ​​​അ​തി​ലേ​റെ​ ​ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യും​​​ ​​​പ​​​ങ്കു​വ​യ്‌​ക്കു​ക​യാ​ണ് ​ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച് ​​​മു​​​ഹ​​​മ്മ​​​ദ് ​​​ചാ​​​ന്ദ്.​​​ ​​​കൊ​​​വി​​​ഡി​​​നെ​​​ ​​​പേ​​​ടി​​​ച്ച് ​​​ലോ​​​കം​​​ ​​​വീ​​​ട്ടി​​​ല​​​ട​​​ച്ചി​​​രി​​​ക്കു​​​മ്പോ​​​ൾ,​​​ ​​​പ​​​ലാ​​​യ​​​നം​​​ ​​​ന​​​ട​​​ത്തു​​​മ്പോ​​​ൾ,​​​ ​​​ഇ​​​ങ്ങ് ​​​ ​രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് ​​​കൊ​​​വി​​​ഡി​​​നോ​​​ട് ​​​ദി​​​വ​​​സ​​​വും​​​ ​​​യു​​​ദ്ധം​​​ ​​​ചെ​​​യ്യു​​​ക​​​യാ​​​ണ് ​​​ ​ഈ​ ​പ​​​ത്താം​​​ ​​​ക്ലാ​​​സു​​​കാ​​​ര​​​ൻ.​​​ ​​​അ​​​തും​​​ ​​​കൊ​​​വി​​​ഡ് ​​​ബാ​​​ധി​​​ച്ച് ​​​മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം​ ​യാ​തൊ​രു​ ​പേ​ടി​യു​മി​ല്ലാ​തെ,​ ​അ​ല്ലെ​ങ്കി​ൽ​ ​ഉ​ള്ളി​ലു​ള്ള​ ​കാ​ര്യ​ങ്ങ​ളൊ​ന്നും​ ​പു​റ​ത്തു​കാ​ണി​ക്കാ​തെ.​​​ ​​​രോ​​​ഗം​​​ ​​​പ​​​ക​​​രാ​​​നു​​​ള്ള​​​ ​​​സാ​​​ദ്ധ്യ​​​ത​​​ ​​​നൂ​​​റി​​​ൽ​​​ ​​​നൂ​​​റ് ​​​ശ​​​ത​​​മാ​​​ന​​​മെ​​​ന്ന്​​ ​ചു​​​രു​​​ക്കം.​​​ ​​​ദാ​​​രി​​​ദ്ര്യ​വും​​​ ​​​വി​​​ശ​​​പ്പും​​​ ​​​കൂ​​​ട​​​പ്പി​​​റ​​​പ്പാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും​​​ ​​​കൊ​​​വി​​​ഡും​​​ ​​​ലോ​​​ക്ക് ​ഡൗ​​​ണും​​​ ​​​എ​​​രി​​​തീ​​​യി​​​ലേ​​​ക്ക് ​​​ ​എ​​​ണ്ണ​​​ ​​​പ​​​ക​​​രു​​​ന്ന​​​താ​​​യി​​​രു​​​ന്നു.​​​ ​​​വീ​​​ട്ടു​​​വാ​​​ട​​​ക,​​​ ​​​വാ​​​പ്പ​​​യു​​​ടേ​​​യും​​​ ​​​ഉ​​​മ്മ​യു​​​ടേ​​​യും​​​ ​​​ചി​​​കി​​​ത്സ,​​​ ​​​വീ​​​ട്ടു​​​ചെ​​​ല​​​വ് ​​​ഇ​​​ങ്ങ​​​നെ​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ ​​​ഓ​​​രോ​​​ന്നാ​​​യി​​​ ​​​ ​ജീ​വി​ത​ത്തോ​ട് ​അ​​​നു​​​നി​​​മി​​​ഷം​​​ ​​​ ​ക​​​ല​​​ഹി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ​​​ ​​​ ​മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും​​​ ​​​അ​​​തി​​​ജീ​​​വ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും​​​ ​​​ചി​​​ന്തി​​​ക്കാ​​​ൻ​​​ ​​​ ​ത​ന്നെ​ ​ക​​​ഠി​​​നാ​​​ദ്ധ്വാ​​​നി​​​യാ​​​യ​​​ ​​​ഈ​​​ ​​​കൗ​​​മാ​​​ര​​​ക്കാ​​​ര​​​ൻ​ ​പാ​ടേ​ ​മ​റ​ന്നു​പോ​യി.

പ​​​ട്ടിണിയാൽ​ ​​​തു​​​ന്നി​​​ക്കൂ​​​ട്ടി​​​യ​​​ ​​​ജീ​​​വി​​​തം

കി​​​ഴ​​​ക്ക​​​ൻ​​​ ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ ​​​പു​​​രാ​​​നാ​​​ ​​​സി​​​ലം​​​പൂ​​​രി​​​ൽ​​​ ​​​കാ​​​ന്തി​​​ന​​​ഗ​​​ർ​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​മൊ​​​മീ​​​നി​​​ന്റെ​​​യും​​​ ​​​ഹ​​​നീ​​​സ​​​യു​​​ടെ​​​യും​​​ ​​​അ​​​ഞ്ച് ​​​മ​​​ക്ക​​​ളി​​​ൽ​​​ ​​​ര​​​ണ്ടാ​​​മ​​​നാ​​​ണ് ​​​മു​​​ഹ​​​മ്മ​​​ദ് ​​​ചാ​​​ന്ദ്.​​​ ​​​വാ​​​ട​​​ക​​​വീ​​​ടു​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​വാ​​​ട​​​ക​​​വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് ​​​പ​​​ലാ​​​യ​​​നം​​​ ​​​ചെ​​​യ്യു​ന്ന​ ​ജീ​വി​ത​മാ​ണ്.​ ​അ​വി​ടെ​ ​ത​ങ്ങ​ളു​ടെ​ ​വി​ലാ​സ​ത്തി​ന് ​പ്ര​സ​ക്തി​യൊ​ന്നു​മി​ല്ലെ​ന്ന് ​ചാ​ന്ദ് ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​​​പി​​​താ​​​വ് ​​​മൊ​​​മീ​​​ൻ​​​ ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ ​​​കൃ​​​ഷ്‌​​​ണ​​​ന​​​ഗ​​​റി​​​ലെ​​​ ​​​ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി​​​രു​​​ന്നു.​​​ ​​​മൂ​​​ന്നു​ ​വ​​​ർ​​​ഷ​​​ത്തി​​​ന് ​​​മു​​​ൻ​​​പ് ​​​ചു​​​മ​​​ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​ ​​​വീ​ണു.​​​ ​​​പി​​​ന്നെ​​​ ​​​ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തോ​​​ളം​​​ ​​​ ​കി​ട​ന്ന​ ​കി​ട​പ്പി​ലാ​യി.​ ​​​തൈ​​​റോ​​​യ്​​ഡും​​​ ​​​വൃ​ക്ക​രോ​ഗ​വു​മാ​യി​ ​ ഉ​മ്മ​യും​ ​ചി​കി​ത്സ​യി​ലാ​യി.​ ​അ​തോ​ടെ​ ​​​മൂ​​​ത്ത​​​ ​​​സ​​​ഹോ​​​ദ​​​ര​​​ൻ​​​ ​​​സാ​​​ക്കീ​​​ത് ​​​പ​​​ഠ​​​നം​​​ ​​​നി​​​ർ​​​ത്തി​​​ ​​​പി​​​താ​​​വി​​​ന്റെ​​​ ​​​വ​​​ഴി​​​യെ​​​ ​​​ന​​​ട​​​ന്നു.​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​ചാ​​​ന്ദും​​​ ​​​സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ​​​ ​​​ ​റ​​​ഫി​​​യ,​​​ ​​​മു​​​സ്‌​​​കാ​​​ൻ,​​​ ​​​സ​​​ദ​​​ഫ് ​​​എ​​​ന്നി​​​വ​​​ർ​​​ ​​​സ്‌​​​കൂ​​​ൾ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളാ​​​യും​​​ ​​​ ​ജീ​​​വി​​​തം​​​ ​​​തു​​​ട​​​ർ​​​ന്നു.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ​ ​ന​ട​ന്ന​ ​​​ക​​​ലാ​​​പം​​​ ​​​മു​​​ത​​​ൽ​​​ ​​​വീ​​​ട്ടി​​​ലേ​​​ക്ക് ​​​എ​​​ത്തു​​​ന്ന​​​ ​​​വ​​​രു​​​മാ​​​നം​​​ ​​​ഏ​​​താ​​​ണ്ട് ​​​ ​കി​​​ട്ടി​​​യാ​​​ലാ​​​യി​​​ ​എ​ന്ന​​​ ​​​നി​​​ല​​​യി​​​ലാ​യി.​ ​മാ​​​ർ​​​ച്ച് 23​​​ന് ​​​ലോ​​​ക്ക്ഡൗ​​​ൺ​​​ ​​​കൂ​​​ടി​​​ ​​​പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ​​​ ​​​വീ​​​ട്ടി​​​ലെ​​​ ​​​ ​അ​​​ടു​​​ക്ക​​​ള​​​ ​പൂ​ട്ടി​ ​എ​ന്നു​ ​ത​ന്നെ​ ​പ​റ​യാം.​ ​പ​​​ല​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും​​​ ​​​ഭ​​​ക്ഷ​​​ണം​​​ ​​​ഒ​​​രു​​​ ​​​നേ​​​ര​​​മാ​​​ക്കി​​​ ​​​കു​​​ടും​​​ബം​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ ​​​ത​​​ള്ളി​​​നീ​​​ക്കി.​​​ ​'​'​'​​​പ​​​ട്ടി​​​ണി​​​യാ​​​ണെ​​​ന്ന് ​​​പ​​​റ​​​ഞ്ഞാ​​​ല​​​ല്ലേ​​​ ​​​പു​​​റ​​​ത്ത് ​​​അ​​​റി​​​യൂ​​...​"​"​ ​എ​ന്ന​ ​വാ​ക്കു​ക​ളാ​ൽ​ ​ ഹ​​​നീ​​​സ​​​ ​​​ മ​​​ക്ക​​​ളെ​​​ ​​​സ​​​മാ​​​ധാ​​​നി​​​പ്പി​​​ച്ചു.​​​ ​​​കൊ​​​വി​​​ഡ് ​​​രോ​​​ഗി​​​ക​​​ള​​​ല്ലാ​​​തെ,​ ​​​അ​​​ത്യാ​​​വ​​​ശ്യ​​​ക്കാ​​​ര​​​ല്ലാ​​​ത്ത​​​ ​​​ആ​രും​ ​ത​ന്നെ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ​​​ത്തേ​​​ണ്ടെ​​​ന്ന് ​​​കൂ​​​ടി​​​യാ​​​യ​​​തോ​​​ടെ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​സൗ​​​ജ​​​ന്യ​​​ ​​​മ​​​രു​​​ന്നു​​​ക​​​ള​​​ട​​​ക്കം​​​ ​​​എ​​​ല്ലാം​​​ ​​​നി​​​ന്നു.​​​ ​​​എ​​​ന്നി​​​ട്ടും​​​ ​​​ജീ​​​വി​​​തം​​​ തു​​​ട​​​ർ​​​ന്നു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​വാ​​​ട​​​ക​​​ ​​​ചോ​​​ദി​​​ച്ചു​​​ ​​​വീ​​​ട്ടു​​​ട​​​മ​​​ ​​​വീ​​​ടു​​​ ​​​ക​​​യ​​​റി​​​ ​​​ഇ​​​റ​​​ങ്ങാ​ൻ​ ​തു​ട​ങ്ങിയ​​​തോ​​​ടെ​​​ ​​​ദാ​​​രി​​​ദ്ര്യം​​​ ​​​തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി.​​​

തീ​ക്ക​ളി​ക്ക് ​ഞാ​നി​ല്ല​

മേ​​​യ് ​​​അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​ ​​​ആ​​​കെ​​​ ​​​സ​​​മ്പാ​​​ദ്യ​​​മാ​​​യ​​​ ​​​ആ​​​ധാ​​​ർ​​​ ​​​കാ​​​ർ​​​ഡ് ​​​പ​​​ണ​​​യ​​​ത്തി​​​ൽ​​​ ​​​വ​​​ച്ച് ​​​ ​കു​​​റ​​​ച്ച് ​​​പ​​​ണം​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച് ​​​ത​​​രാ​​​മോ​​​യെ​​​ന്ന് ​​​ചോ​​​ദി​​​ച്ച് ​​​ ​സു​​​ഹൃ​​​ത്തി​​​നെ​​​ ​​​സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ​​​ലോ​​​ക് ​​​നാ​​​യ​​​ക് ​​​ജ​​​യ്പ്ര​​​കാ​​​ശ് ​​​നാ​​​രാ​​​യ​​​ൺ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ ​​​'​​​സ്‌​​​പെ​​​ഷ്യ​​​ൽ​​​ ​​​വേ​​​ക്ക​​​ൻ​​​സി​​​യെ​​​"​​​ക്കു​​​റി​​​ച്ച് ​​​ചാ​​​ന്ദ് ​​​അ​​​റി​​​യു​​​ന്ന​​​ത്.​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​കൊ​​​വി​​​ഡ് ​​​ബാ​​​ധി​​​ച്ച് ​​​മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ ​​​ശേ​​​ഖ​​​രി​​​ച്ച് ​​​ ​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ ​​​ഖ​​​ബ​​​റി​​​സ്ഥാ​​​നി​​​ലും​​​ ​​​ശ്‌​​​മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ലും​​​ ​​​എ​​​ത്തി​​​ക്ക​​​ണം.​​​ ​​​അ​​​വ​​​ ​​​സം​​​സ്‌​​​ക​​​രി​​​ക്കാ​​​ൻ​​​ ​​​വേ​​​ണ്ട​​​ ​​​സ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യ​​​ണം.​​​ ​​​മാ​​​സ​​​മാ​​​ദ്യം​​​ ​​​അ​​​ഞ്ച​​​ക്ക​​​ ​​​ശ​​​മ്പ​​​ളം.​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​ദി​​​വ​​​സ​​​ ​​​വേ​​​ത​​​ന​​​ക്കാ​​​രെ​​​ ​​​ മാ​​​ത്രം​​​ ​​​ക​​​ണ്ട് ​​​ ​ശീ​​​ലി​​​ച്ച​​​ ​​​ചാ​​​ന്ദ് ​​​മ​​​റി​​​ച്ചൊ​​​ന്ന് ​​​ചി​​​ന്തി​​​ക്കാ​​​ൻ​​​ ​​​നിൽക്കാ​​​തെ​​​ ​​​നേ​​​രെ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി.​​​ ​​​മൃ​​​ത​​​ദേ​​​ഹം​​​ ​​​സം​​​സ്‌​​​ക​​​രി​​​ക്കാ​​​ൻ​​​ ​​​ക​​​രാ​​​റെ​​​ടു​​​ത്ത​​​യാ​​​ളി​​​നെ​​​ ​​​ക​​​ണ്ട് ​​​ജോ​​​ലി​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​ ​​​''ചെ​​​റി​​​യ​​​ ​​​പ​​​യ്യ​​​ന​​​ല്ലേ​​​ നീ!​​​ ​​​കൊ​​​വി​​​ഡ് ​​​ബാ​​​ധി​​​ച്ച് ​​​ച​​​ത്തു​​​ ​​​പോ​​​കും​"​"​ ​എ​ന്ന​ ​​​ക​​​രാ​​​റു​​​കാ​​​ര​​​ന്റെ​​​ ​​​ഉ​​​പ​​​ദേ​​​ശ​​​മൊ​​​ന്നും​​​ ​​​ചാ​​​ന്ദി​​​നെ​​​ ​​​തി​​​രി​​​ച്ച​​​യ​​​ക്കാ​​​ൻ​​​ ​​​മ​​​തി​​​യാ​​​കു​​​ന്ന​താ​യി​രു​ന്നി​ല്ല.​ ​​​ഇ​​​തോ​​​ടെ​​​ ​​​ജോ​​​ലി​​​യും​​​ ​​​ഉ​​​റ​​​ച്ചു.​​​ ​​​വീ​​​ട്ടി​​​ലെ​​​ത്തി​​​ ​​​ഉ​​​മ്മ​​​യോ​​​ടാ​​​ണ് ​​​ആ​​​ദ്യം​​​ ​​​കാ​​​ര്യം​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​പൊ​​​ന്നു​​​മോ​​​നെ​​​ ​​​നെ​​​ഞ്ചോ​​​ട് ​​​ചേ​​​ർ​​​ത്തു​ ​പി​ടി​ച്ച് ​​​പോ​​​ക​​​രു​​​തെ​​​ന്ന് ​​​ഉ​​​മ്മ​​​ ​​​വി​​​ല​​​ക്കി.​​​ ​​​പി​​​റ്റേ​​​ന്ന് ​​​പു​​​ല​​​രു​​​വോ​​​ളം​​​ ​​​അ​വ​ർ​ ​ക​​​ര​​​ഞ്ഞു.​ ​മ​ര​ണ​ത്തി​ലേ​ക്ക് ​മ​ക​നെ​ ​കു​ടും​ബം​ ​ത​ള്ളി​ ​വി​ടു​ക​യാ​ണ​ല്ലോ​ ​എ​ന്ന​ ​സ​ങ്ക​ട​മാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ഉ​ള്ളി​ൽ.​ ​മ​​​ക​​​ന്റെ​​​ ​​​കാ​​​ലു​​​പി​​​ടി​​​ക്കാ​​​നും​​​ ​​​ഉ​​​മ്മ​​​ ​​​ത​​​യ്യാ​​​റാ​​​യെ​​​ങ്കി​​​ലും​​​ ​​​ചാ​​​ന്ദ് ​​​പി​​​ൻ​​​മാ​​​റാ​​​ൻ​​​ ​​​ത​​​യ്യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​ഒ​​​പ്പം​​​ ​​​'​​​വ​​​രു​​​ന്നോ​​​"​​​ ​​​എ​​​ന്ന് ​​​ചേ​​​ട്ട​​​നും​​​ ​​​ജോ​​​ലി​​​ ​​​വാ​​​ഗ്ദാ​​​നം​​​ ​​​ ​ചെ​​​യ്‌​​​തു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​തീ​​​ക്ക​​​ളി​​​ക്ക് ​​​താ​​​നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​ചേ​​​ട്ട​​​ൻ​​​ ​​​സാ​​​ക്കീ​​​തി​​​ന്റെ​​​ ​​​മ​​​റു​​​പ​​​ടി.​​​

​​​

ദി​​​വ​​​സം മു​​​പ്പ​​​തി​​​ലേ​​​റെ​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങൾ

ജോ​​​ലി​​​ക്ക് ​​​ത​​​യ്യാ​​​റെ​​​ടു​​​ത്ത് ​​​അ​​​ടു​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​രാ​​​വി​​​ലെ​​​ ​​​ത​​​ന്നെ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി.​​​ ​​​ക​​​രാ​​​റു​​​കാ​​​ര​​​ൻ​​​ ​​​ഡ്രെ​​​സിം​​​ഗ് ​​​റൂ​​​മി​​​ലേ​​​ക്ക് ​​​വി​​​ളി​​​ച്ച് ​​​ ​കൊ​ണ്ടു​​​പോ​​​യി​​​ ​​​കൊ​​​വി​​​ഡി​​​ൽ​​​ ​​​നി​​​ന്ന് സു​​​ര​​​ക്ഷ​​​ ​​​ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​ ​​​വ​​​സ്ത്ര​​​മാ​​​യ​​​ ​​​പി.​​​പി.​​​ഇ.​​​ ​​​കി​​​റ്റ് ​​​ന​​​ൽ​​​കി.​​​ ​​​സം​​​ഗ​​​തി​​​ ​​​ഗം​​​ഭീ​​​രം.​​​ ​​​കൈ​​​യും​​​ ​​​കാ​​​ലും​​​ ​​​അ​​​ട​​​ക്കം​​​ ​​​ശരീരം മ​​​റ​​​ഞ്ഞി​​​രി​​​ക്കും.​​​ ​​​പോ​​​രാ​​​ത്ത​​​തി​​​ന് ​​​മു​​​ഖം​​​ ​​​മ​​​റ​​​യ്‌​​​ക്കാ​​​ൻ​​​ ​​​ഫേ​​​സ് ​​​ഷീ​​​ൽ​​​ഡും.​​​ ​​​ഇ​​​നി​​​യെ​​​ന്തി​​​ന് ​​​കൊ​​​വി​​​ഡി​​​നെ​​​ ​​​പേ​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന​​​ ​​​ചി​​​ന്ത​​​യി​​​ൽ​​​ ​​​സ്റ്റൈ​​​ലാ​​​യി​​​ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി.​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നാ​​​യി​​​ ​​​കാ​​​ത്തി​​​രു​​​ന്നു.ആ​​​ദ്യ​​​ ​​​വി​​​ല്ല​​​ൻ​​​ ​​​ചൂ​​​ടാ​​​യി​​​ ​​​അ​നു​ഭ​വ​പ്പെ​ട്ടു​ ​തു​ട​ങ്ങി.​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യ്‌​​​ക്കു​​​ള്ളി​​​ൽ​​​ ​​​എ.​​​സി.​ ​റൂ​​​മി​​​ൽ​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​ ​​​ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​പ്പോ​​​ലും​​​ ​​​ചൂ​​​ടി​​​ൽ​​​ ​​​ അ​ഗ്‌​നി​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ ​പി.​​​പി.​​​ഇ​​​ ​​​കി​​​റ്റും​​​ ​​​ധ​​​രി​​​ച്ച് ​​​ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ​​​ ​​​കൊ​​​ടും​​​ ​​​ചൂ​​​ടി​​​ൽ​​​ ​​​വെ​​​യി​​​ല​​​ത്ത് ​​​ഇ​​​റ​​​ങ്ങി​​​ ​​​നി​​​ന്ന​​​ ​​​ചാ​​​ന്ദി​​​നെ​​​ ​​​സൂ​​​ര്യ​​​ൻ​​​ ​​​വ​​​ട്ടം​​​ ​​​ചു​​​റ്റി​​​ച്ചു.​​​ ​​​വാ​​​ടി​​​ ​ത​​​ള​​​ർ​​​ന്നു​​​പോ​​​യി​​​രു​ന്നു​ ​​​ആ​​​ ​​​കു​​​ഞ്ഞു​​​മേ​​​നി.​​​ ​​​ഇ​​​തി​​​നൊ​​​ന്നും​​​ ​​​ത​​​ന്നെ​​​ ​​​തോ​​​ൽ​​​പ്പി​​​ക്കാ​​​നി​​​കി​​​ല്ലെ​​​ന്ന് ​​​ ​മ​​​ന​​​സി​​​നെ​​​ ​​​പ​​​റ​​​ഞ്ഞു​ ​പ​​​ഠി​​​പ്പി​​​ച്ച് ​​​അ​​​വ​​​ൻ​​​ ​​​ഒ​​​രു​​​ ​​​ഗ്ലാ​​​സ് ​​​വെ​​​ള്ള​​​ത്തി​​​ന്റെ​​​ ​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​ ​​​പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​യി​​​ ​​​എ​​​ഴു​​​ന്നേ​​​റ്റ് ​​​നി​​​ന്നു.​ ​കു​റ​ച്ചു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ആ​ദ്യ​മൃ​ത​ദേ​ഹം​ ​എ​ത്തി.​ ​ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി​ ​മൃ​ത​ദേ​ഹം​ ​കാ​ണു​ക​യാ​ണ്.​ ​പേ​ടി​യും​ ​അ​ങ്ക​ലാ​പ്പും.​ ​​​'​​​പി​​​ടി​​​ക്കെ​​​ടാ​​​ ​​​"​​​ ​​​എ​​​ന്ന​​​ ​​​കൂ​ടെ​യു​ള്ള​ ​ജോ​ലി​ക്കാ​ര​ന്റെ​ ​​​ആ​​​ജ്ഞ​​​യി​​​ൽ​​​ ​​​ക​​​ണ്ണും​​​ ​​​പൂ​​​ട്ടി​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ത്തെ​​​ ​​​വാ​​​രി​​​യെ​​​ടു​​​ത്ത് ​​​ആം​​​ബു​​​ല​​​ൻ​​​സി​​​ൽ​​​ ​​​കി​​​ട​​​ത്തി.​​​ ​​​ശേ​​​ഷം​​​ ​​​വ​​​ണ്ടി​​​ക്കു​​​ള്ളി​​​ൽ​​​ ​​​ക​​​യ​​​റി​​​ ​​​പ​​​ഞ്ചാ​​​ബി​​​ബാ​​​ഗി​​​ലെ​​​ ​​​ശ്‌​​​മ​​​ശാ​​​ന​​​ത്തി​​​ലേ​​​ക്ക്.​​​ ​​​ആ​​​ദ്യ​​​മൊ​​​ക്കെ​​​ ​​​പ​​​ത്തി​​​ൽ​​​ ​​​താ​​​ഴെ​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളേ​ ​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് ​​​ചാ​​​ന്ദ് ​​​പ​​​റ​​​യു​​​ന്നു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ഇ​​​പ്പോ​​​ൾ​​​ 35​​​ ​​​മു​​​ത​​​ൽ​​​ 40​​​ ​​​വ​​​രെ​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ ​​​വി​​​വി​​​ധ​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​ ​​​എ​​​ത്തി​​​ക്ക​​​ണം.​​​ ​​​'​​​'​ദി​​​വ​​​സ​​​വും​​​ ​​​എ​​​ൺ​​​പ​​​തി​​​ന​​​ടു​​​ത്ത് ​​​ആ​​​ളു​​​ക​​​ൾ​​​ ​​​മ​​​രി​​​ക്കു​​​ന്നു​​​ണ്ട​​​ല്ലോ.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ജോ​​​ലി​​​ ​​​കൂ​​​ടു​​​ത​​​ലാ​​​ണ്.​​​ ​​​എ​​​ങ്കി​​​ലും​​​ ​​​പു​ണ്യ​പ്ര​വൃ​ത്തി​യാ​ണ് ​ചെ​യ്യു​ന്ന​ത് ​എ​ന്ന​ ​ധൈ​ര്യ​മു​ണ്ട്.​ ​​​​​​ ​​​മ​​​രി​​​ച്ച​​​ശേ​​​ഷം​​​ സ്വന്തം ബന്ധുക്കൾക്കുപോലും ​​​ഒ​​​രു​​​നോ​​​ക്ക് ​​​കാ​​​ണാ​​​ൻ​​​ ​​​ കഴിയാത്ത​​​വ​​​ർ​​​ക്ക് ​​​അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ ​​​അ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് ​​​പു​​​ണ്യ​​​മ​ല്ലാ​തെ​ ​മ​റ്റെ​ന്താ​ണ്.​"​"​ ​പ്രാ​യം​ ​ക​ട​ക്കു​ന്ന​ ​പ​ക്വ​ത​യോ​ടെ​ ​ചാ​​​ന്ദ് ​​​പ​​​റ​​​യു​​​ന്നു. ​​

ദൈ​​​വ​മ​ല്ലാ​തെ​ ​മ​റ്റാ​രാ​ണ് ​കൂ​​​ട്ട്

ആ​​​രും​​​ ​​​സ​​​ഹായി​​​ക്കാ​​​നി​​​ല്ലെ​​​ന്ന​​​ ​​​തോ​​​ന്ന​​​ൽ​​​ ​​​ശ​​​ക്ത​​​മാ​​​വു​​​മ്പോ​​​ഴാ​​​ണ് ​​​ദൈ​​​വം​​​ ​​​കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന​​​ ​​​ബ​​​ലം​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​മു​​​ത​​​ൽ​​​കൂ​​​ട്ടാ​​​കു​​​ന്ന​​​ത്.​​​ ​​​ചാ​​​ന്ദി​​​ന്റെ​​​ ​​​കാ​​​ര്യ​​​ത്തി​​​ലും​​​ ​​​മ​​​റി​​​ച്ച​​​ല്ല.​​​ ​​​'​'​​​മ​​​റ്റാ​​​ർ​​​ക്ക് ​​​അ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ലും​​​ ​​​ദൈ​​​വ​​​ത്തി​​​ന് ​​​എ​​​ന്റെ​​​ ​​​ക​​​ഷ്‌​​​ട​​​പ്പാ​ടു​ക​ൾ​ ​​​അ​​​റി​​​യാം,​​​ ​​​ദൈ​​​വം​​​ ​​​ ​എ​ന്റെ​ ​കൂ​ടെ​യു​ണ്ട്,​ ​ഉ​​​ച്ച​​​യ്‌​​​ക്ക് 12​​​ ​​​മ​​​ണി​​​ ​​​മു​​​ത​​​ൽ​​​ ​​​രാ​​​ത്രി​​​ ​​​എ​​​ട്ട് ​​​മ​​​ണി​​​ ​​​വ​​​രെ​​​യാ​​​ണ് ​​​ജോ​​​ലി.​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന് ​​​ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​ന് ​​​മു​​​മ്പ് ​ന​​​ന്നാ​​​യി​​​ ​​​പ്രാ​​​ർ​​​ത്ഥി​​​ക്കും.​​​ ​​​ജോ​​​ലി​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​തി​​​രി​​​ച്ചെ​​​ത്തി​​​യാ​​​ൽ​​​ ​​​ന​​​ന്നാ​​​യി​​​ ​​​കു​​​ളി​​​ച്ച് ​​​വ​​​സ്ത്ര​​​മൊ​​​ക്കെ​​​ ​​​മാ​​​റ്റി​​​ ​​​വൃ​​​ത്തി​​​യാ​​​കും.​​​"​"ചാ​​​ന്ദ് ​​​പ​​​റ​​​യു​​​ന്നു.​​​ ​​​ചാ​​​ന്ദി​​​ന്റെ​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​നൊ​​​ന്നും​​​ ​​​ഉ​​​മ്മ​​​ ​​​ഹ​​​നീ​​​സ​​​യു​​​ടെ​​​ ​​​ആ​​​ധി​​​യ​​​ക​​​റ്റാ​​​ൻ​​​ ​​​ആ​​​യി​​​ട്ടി​​​ല്ല.​​​ ​'​'​ഇ​​​വ​​​ൻ​​​ ​​​കു​​​ഞ്ഞാ​​​ണ്.​​​ ​​​ഒ​​​ന്നും​​​ ​​​അ​​​റി​​​യി​​​ല്ല.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​വീ​​​ട്ടി​​​ലെ​​​ ​​​ദാ​​​രി​​​ദ്ര്യം​​​ ​​​ഓ​​​ർ​​​ക്കു​​​മ്പോ​​​ൾ​​​ ​​​ത​​​ട​​​യാ​​​നു​​​മാ​​​കി​​​ല്ല.​​​"​" ​​​എ​​​ന്നും​​​ ​​​ജോ​​​ലി​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​തി​​​രി​​​ച്ചെ​​​ത്തി​​​യാ​​​ൽ​​​ ​​​വീ​​​ട്ടു​​​കാ​​​ർ​​​ക്ക് ​​​കൊ​​​വി​​​ഡ് ​​​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​​​സ് ​​​ന​​​ൽ​​​ക​​​ലാ​​​ണ് ​​​ത​​​ന്റെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ജോ​​​ലി​​​യെ​​​ന്ന് ​​​ ​ചാ​​​ന്ദ് ​​​പ​​​റ​​​യു​​​ന്നു. പ​​​ഠി​​​ക്കു​​​ന്ന​​​ത് ​​​പ​​​ത്താം​​​ ​​​ക്ലാ​​​സി​​​ലാ​​​ണെ​​​ങ്കി​​​ലും​​​ ​​​ചാ​​​ന്ദി​​​ന് ​​​പ​​​തി​​​നെ​​​ട്ടു​​​ ​​​വ​​​യ​​​സ് ​​​പ്രാ​​​യ​​​മു​​​ണ്ട്.​​​ ​​​പ​​​ഠി​​​ക്കാ​​​ൻ​​​ ​​​മി​​​ടു​​​ക്ക​​​ന​​​ല്ലാ​​​ത്ത​​​ത​​​ല്ല​​​,​ മ​​​റി​​​ച്ച് ​​​രോ​​​ഗം​​​ ​​​വി​​​ല്ല​​​നാ​​​യെ​​​ത്തി​​​യാ​​​ണ് ​​​ചാ​​​ന്ദി​​​ന്റെ​​​ ​​​മൂ​​​ന്ന് ​​​വ​​​ർ​​​ഷം​​​ ​​​ക​​​വ​​​ർ​​​ന്ന​​​ത്.​​​ ​​​ഏ​​​ഴാം​​​ ​​​ക്ലാ​​​സി​​​ൽ​​​ ​​​പ​​​ഠി​​​ക്കു​​​മ്പോ​​​ൾ​​​ ​​​മു​​​ത​​​ൽ​​​ ​​​ഉ​​​മ്മ​​​യു​​​ടെ​​​ ​​​വൃ​ക്ക​രോ​ഗ​ത്തി​ന്റെ​ ​​​ചെ​​​റി​​​യ​​​ ​​​ചി​​​ല​​​ ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ ​​​ചാ​​​ന്ദി​​​ലും​​​ ​​​ക​​​ണ്ടെ​​​ത്തി.​​​ ​​​മൂ​​​ത്ര​​​ത്തി​​​ൽ​​​ ​​​ക​​​ല്ലാ​​​യി​​​രു​​​ന്നു​​​ ​​​തു​​​ട​​​ക്കം.​​​ ​​​എ​​​ട്ടാം​​​ ​​​ക്ലാ​​​സി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ​​​ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​ ​​​ചെ​​​യ്‌​​​തു.​​​ ​​​പി​​​ന്നെ​​​ ​​​മൂ​​​ന്ന് ​​​വ​​​ർ​​​ഷ​​​ത്തോ​​​ളം​​​ ​​​യൂ​​​റി​​​ൻ​​​ ​​​ബാ​​​ഗാ​​​യി​​​രു​​​ന്നു​​​ ​​​സ​​​ന്ത​​​ത​​​ ​സ​​​ഹ​​​ചാ​​​രി. കൂ​​​ട്ടു​​​കാ​​​രൊ​​​ക്കെ​​​ ​​​പ​​​ഠി​​​ച്ച് ​​​മു​​​ന്നേ​​​റി.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​സു​​​ഖം​​​ ​​​മാ​​​റി​​​ ​​​തി​​​രി​​​കെ​​​ ​​​സ്‌​​​കൂ​​​ളി​​​ലെ​​​ത്തി​​​ ​​​ത​​​ന്നെ​​​ക്കാ​​​ൾ​​​ ​​​മൂ​​​ന്ന് ​​​വ​​​യ​​​സ് ​​​ഇ​​​ള​​​പ്പ​​​മു​​​ള്ള​​​വ​​​ർ​​​ക്കൊ​​​പ്പം​​​ ​​​പ​​​ഠ​​​നം​​​ ​​​തു​​​ട​​​ർ​​​ന്നു.​​​ ​​​ആ​​​ദ്യ​​​മൊ​​​ക്കെ​​​ ​​​'​​​അ​​​മ്മാ​​​വ​​​ൻ​​​"​ ​​​എ​​​ന്ന് ​​​വി​​​ളി​​​ച്ച് ​​​ ​പി​​​ള്ളേ​​​ർ​​​ ​​​ക​​​ളി​​​യാ​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​​​ചാ​​​ന്ദ് ​​​പ​​​റ​​​യു​​​ന്നു.​​​ ​​​സ​​​ങ്ക​​​ടം​​​ ​​​തോ​​​ന്നി​​​യോ​​​ ​​​അ​​​പ്പോ​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ചോ​​​ദ്യ​​​ത്തി​​​ന് ​'​'​എ​​​നി​​​ക്ക് ​​​വ​​​യ്യാ​​​ത്ത​​​ത് ​​​കൊ​​​ണ്ട​​​ല്ലേ​​​ ​​​സ്‌​​​കൂ​​​ളി​​​ൽ​​​ ​​​പോ​​​കാ​​​ത്ത​​​ത്.​​​ ​​​ഈ​​​ ​​​ക​​​ളി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ​​​അ​​​ത് ​​​അ​​​റി​​​യി​​​ല്ല​​​ല്ലോ​​.​"​"​ ​​​എ​​​ന്ന് ​​​സ്വ​​​ത​​​സി​​​ദ്ധ​മാ​യ​​​ ​​​ത​​​ന്റെ​​​ ​​​ശൈ​​​ലി​​​യി​​​ൽ​​​ ​​​ചാ​​​ന്ദ് ​​​പ​​​റ​​​യു​​​ന്നു. ക​​​ലാ​​​പ​​​വും​​​ ​​​കൊ​​​വി​​​ഡും​​​ ​​​കൂ​​​ടി​​​ ​​​പ​​​ത്താം​​​ ​​​ക്ലാ​​​സ് ​​​പ​​​രീ​​​ക്ഷ​​​യും​​​ ​​​മു​​​ട​​​ക്കി.​​​ ​​​ഇ​​​ക്കൊ​​​ല്ലം​​​ ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​തെ​​​ ​​​പ്ല​​​സ് ​​​വ​​​ണ്ണി​​​ലേ​​​ക്ക് ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ടു​​​ന്ന​​​ ​​​സി.​​​ബി.​​​എ​​​സ്.​​​ഇ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം​​​ ​​​ചാ​​​ന്ദു​​​മു​​​ണ്ട്.​​​ ​​​ഡോ​​​ക്‌​ട​​​റാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ​​​ചാ​​​ന്ദി​​​ന്റെ​​​ ​​​ആ​​​ഗ്ര​​​ഹം.​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്‌​​​ത് ​​​പ​​​ഠി​​​ക്കു​​​മെ​​​ന്ന് ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്റെ​​​ ​​​പ​ര്യാ​യ​മാ​​​യ​​​ ​​​ചാ​​​ന്ദ് ​​​പ​​​റ​​​യു​​​മ്പോ​​​ൾ​​​ ​​​അ​​​തി​​​ലൊ​​​ട്ടും​​​ ​​​അ​​​തി​​​ശ​​​യോ​​​ക്തി​​​ ​​​തോ​​​ന്നു​​​കയുമി​​​ല്ല.​ ​​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​ക്ലാ​​​സു​​​ക​​​ൾ​​​ ​​​ജോ​​​ലി​​​ക്കി​​​ട​​​യി​​​ലും​​​ ​​​കേ​​​ട്ട് ​​​പ​​​ഠി​​​ച്ച് ​​​മു​​​ന്നേ​​​റു​​​ന്ന​​​തി​​​നി​​​ടെ​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​ ​​​ക​​​ള്ള​​​ന്റെ​​​ ​​​രൂ​​​പ​​​ത്തി​​​ൽ​​​ ​​​വീ​​​ണ്ടു​​​മെ​​​ത്തി.​​​ ​​​ഫോ​​​ണു​​​മാ​​​യി​​​ ​​​മ​​​ട​​​ങ്ങി.​​​ ​​​അ​​​ടു​​​ത്ത​​​ ​​​മാ​​​സ​​​ത്തെ​​​ ​​​ശ​​​മ്പ​​​ളം​​​ ​​​കി​​​ട്ടു​​​മ്പോ​​​ൾ​​​ ​പു​തി​യ​ ​​​ഫോ​​​ൺ​​​ ​​​വാ​​​ങ്ങി​​​ ​​​പ​​​ഠ​​​നം​​​ ​​​തു​​​ട​​​രു​​​മെ​​​ന്നും​​​ ​​​ചാ​​​ന്ദ് ​​​പ​​​റ​​​യു​​​ന്നു.​​​ ​​​കൊ​​​വി​​​ഡ് ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള​​​ ​​​ജോ​​​ലി,​​​ ​​​ന​​​ന്നാ​​​യി​​​ ​​​ഇ​​​ങ്ങ​​​നെ​​​ ​​​ത​​​ന്നെ​​​ ​​​മു​​​ന്നോ​​​ട്ട് ​​​പോ​​​ക​​​ട്ടെ​​​യെ​​​ന്ന് ​​​ചാ​​​ന്ദി​​​നെ​​​ ​​​ആ​​​ശം​​​സി​​​ക്കാ​​​ൻ​​​ ​​​പോ​​​ലും​​​ ​​​ആ​​​കി​​​ല്ല.​​​ ​​​ലോ​​​ക​​​ത്തെ​​​ ​​​ത​​​ന്നെ​​​ ​​​മു​​​ൾ​​​മു​​​ന​​​യി​​​ൽ​​​ ​​​നി​​​റു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ ​​​കൊ​​​വി​​​ഡെ​​​ന്ന​​​ ​​​രോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള​​​ ​​​അ​​​ജ്ഞ​​​ത​​​യാ​​​ണോ​​​ ​​​അ​​​തോ​​​ ​​​ക​​​ടു​​​ത്ത​​​ ​​​ദാ​​​രി​​​ദ്ര്യ​​​ത്തി​​​ന്റെ​​​ ​​​ഉ​​​പ്പു​​​ര​​​സ​​​മാ​​​ണോ​​​ ​​​ചാ​​​ന്ദി​​​നെ​​​ ​​​ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് ​​​നി​​​ശ്ച​​​യ​​​വു​​​മി​​​ല്ല.​​​ ​​​ചാ​​​ന്ദി​​​നെ​​​പ്പോ​​​ലെ​​​ ​​​നൂ​​​റ് ​​​ക​​​ണ​​​ക്കി​​​ന് ​​​ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും​​​ ​​​ക​​​രാ​​​റു​​​കാ​​​രും​​​ ​​​കൊ​​​വി​​​ഡി​​​നോ​​​ട് ​​​നേ​​​രി​​​ട്ട് ​​​യു​​​ദ്ധം​​​ ​​​ചെ​​​യ്യു​​​ന്നു​​​ണ്ട് ​​​ലോ​​​ക​​​ത്താ​​​കെ.​​​ ​​​അ​​​സാ​​​ദ്ധ്യ​​​മെ​​​ന്ന് ​​​വി​​​ധി​​​യെ​​​ഴു​​​തി​​​യ​​​ ​​​പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ളെ​​​ ​​​ച​​​ങ്കൂ​​​റ്റ​​​ത്തോ​​​ടെ​​​ ​​​നേ​​​രി​​​ട്ട​​​വ​​​ർ​​​ ​​​മാ​​​നു​​​ഷി​​​ക​​​ ​​​പ​​​രി​​​മി​​​തി​​​ക​​​ൾ​​​ ​​​ത​​​ര​​​ണം​​​ ​​​ചെ​​​യ്‌​​​തി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന് ​​​ച​​​രി​​​ത്രം​​​ ​​​തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​അ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രാ​​​ളാ​​​ണ് ​​​ചാ​​​ന്ദ്.​ ​​​കൊ​​​വി​​​ഡ് ​​​ബാ​​​ധി​​​ത​​​രു​​​ടെ​​​ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യി​​​ ​​​ശ്‌​​​മ​​​ശാ​​​ന​​​ങ്ങ​​​ൾ​​​ ​​​തേ​​​ടി​​​യു​​​ള്ള​​​ ​​​അ​വ​​​ന്റെ​​​ ​​​യാ​​​ത്ര​​​ ​​​തു​​​ട​​​രു​​​ന്നു.​​​ ​