സ്വന്തം വാർഡ് കണ്ടെയിൻമെന്റ് സോൺ; തിരുവനന്തപുരത്ത് എം.എൽ.എ നിരീക്ഷണത്തിൽ

Friday 03 July 2020 4:34 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ കൊവിഡ് നിരീക്ഷണത്തിലായി. സ്വന്തം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എം.എൽ.എ നിരീക്ഷണത്തിലായത്. സ്വന്തം വീട്ടിൽ തന്നെയാണ് എം.എൽ.എ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ സമ്പർക്കത്തിലൂടെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ വാഴൂർ വാർഡ് കണ്ടെയിൻമെന്റ് സോണാക്കിയിരിക്കുകയാണ്.